ശ്രീനഗര്‍: കരകൗശല വൈദഗ്ദ്യത്താലും പ്രകൃതി ഭംഗിയാലും ലോകം മുഴുവന്‍ അറിയപ്പെടുന്ന നാടാണ് കശ്മീര്‍. കശ്‌മീരിലെ കരകൗശല രംഗത്ത് ഏറെ പ്രത്യേകതകൾ ഉളള ഒന്നാണ് വാല്‍നട്ട് മരത്തടികളിലെ കൊത്തുപണികള്‍. ഈ കലാചാരുതയിൽ താഴ്‌വരയിലെ കലയും നൈപുണ്യവും ഒരുപോലെ തിളങ്ങി നില്‍ക്കുന്നു.
സാങ്കേതികവിദ്യയുടെ പുരോഗതിയും അത് ജീവിതത്തില്‍ സൃഷ്ടിച്ച വേഗതയും മൂലം ഈ അടുത്ത കാലങ്ങളായി കരകൗശല ബിസിനസ് വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും ശ്രീനഗറിലെ നഗര ഹൃദയത്തിൽ നിന്നുള 68 വയസുകാരനായ ഗുലാം നബി ദറിന്‍റെ ആവേശത്തെ ഒട്ടും തന്നെ കെടുത്തിയിട്ടില്ല. ഇപ്പോഴും ഈ ബിസിനസ് ചെയ്യുന്ന കശ്മീര്‍ താഴ്‌വരയിലെ വളരെ കുറച്ച് വ്യക്തികളില്‍ ഒരാളാണ് ദര്‍.
10 വയസുള്ളപ്പോഴാണ് ദര്‍ ഈ ജോലി ചെയ്യാന്‍ ആരംഭിക്കുന്നത്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഈ തൊഴിലിലേക്ക് ഇറങ്ങിയത്. ഇന്ന് അദ്ദേഹത്തിന് ഈ കലയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ഈ തൊഴിലിൽ അഗ്രഗണ്യനായി മാറി.
ദറിനെ പോലുള്ള പല കരകൗശല വിദഗ്ധരും പുതിയ തലമുറക്ക് ഈ നൈപുണ്യം പകര്‍ന്ന് നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇക്കാലത്ത് ഈ കല പഠിക്കുവാന്‍ അധികമാരും തയ്യാറായി മുന്നോട്ട് വരുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.
ഇസ്ലാം സ്ഥാപകനായ മീര്‍ സയ്യിദ് അലി ഹംദാനിയും അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ശിഷ്യന്മാരുമാണ് കശ്മീരില്‍ ഈ കരകൗശല വിദ്യ ആദ്യമായി കൊണ്ടു വരുന്നത്. ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരു വരുമാന മാതൃകയായി അത് വളര്‍ന്നു വികസിക്കുകയും ചെയ്തു. ഈ കരകൗശല വൈദഗ്ധ്യം നിലനിര്‍ത്തി കൊണ്ടു പോകുന്നതില്‍ ഗുലാം നബി ദറിനെ പോലൂള്ള വ്യക്തികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇനി യുവാക്കള്‍ വേണം ഈ കല പഠിച്ചെടുത്ത് വരും തലമുറകളിലേക്ക് അത് കൈമാറി കൊടുക്കേണ്ടതെന്ന് ദറിനെ പോലുളളവർ പറയുന്നു.