ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്‍റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്‌മി പാര്‍ട്ടി നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളോട് എഎപിയെ പിന്തുണയ്‌ക്കണമെന്ന് അഭ്യാര്‍ഥിച്ച് സീതാറാം യെച്ചൂരി. വിഷയത്തില്‍ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് പിന്തുണ അറിയിച്ച് യെച്ചൂരി രംഗത്തെത്തിയത്.
-
दिल्ली में मोदी सरकार अपनी तानाशाही चला रही है, दिल्ली की जनता के हक़ छीन रही है। आज CPI(M) के वरिष्ठ नेता श्री सीताराम येचुरी जी एवं पार्टी के अन्य नेताओं से मिलकर इस मुद्दे पर चर्चा की। सभी नेताओं का मानना है कि मोदी सरकार दिल्ली के लोगों के साथ अन्याय कर रही है। CPI(M) ने… pic.twitter.com/RB8LIHUB2M
— Arvind Kejriwal (@ArvindKejriwal) May 30, 2023 " class="align-text-top noRightClick twitterSection" data="
">दिल्ली में मोदी सरकार अपनी तानाशाही चला रही है, दिल्ली की जनता के हक़ छीन रही है। आज CPI(M) के वरिष्ठ नेता श्री सीताराम येचुरी जी एवं पार्टी के अन्य नेताओं से मिलकर इस मुद्दे पर चर्चा की। सभी नेताओं का मानना है कि मोदी सरकार दिल्ली के लोगों के साथ अन्याय कर रही है। CPI(M) ने… pic.twitter.com/RB8LIHUB2M
— Arvind Kejriwal (@ArvindKejriwal) May 30, 2023दिल्ली में मोदी सरकार अपनी तानाशाही चला रही है, दिल्ली की जनता के हक़ छीन रही है। आज CPI(M) के वरिष्ठ नेता श्री सीताराम येचुरी जी एवं पार्टी के अन्य नेताओं से मिलकर इस मुद्दे पर चर्चा की। सभी नेताओं का मानना है कि मोदी सरकार दिल्ली के लोगों के साथ अन्याय कर रही है। CPI(M) ने… pic.twitter.com/RB8LIHUB2M
— Arvind Kejriwal (@ArvindKejriwal) May 30, 2023
'കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഞങ്ങള്‍ അപലപിക്കുന്നു. ഇത് പൂര്‍ണമായും ഭരണ ഘടനാവിരുദ്ധമാണ്. ഇത് കോടതിയലക്ഷ്യവുമാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ഭരണഘടന സംരക്ഷിക്കാനാന്‍ മുന്നോട്ട് വരണമെന്ന് ഞങ്ങള്‍ അഭ്യാര്‍ഥിക്കുന്നു' - കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഓര്‍ഡിനന്‍സിനെ തങ്ങള്‍ എതിര്‍ക്കും. അത് രാജ്യസഭയിലായാലും അതിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
ഇത് ജനങ്ങളുടെ നീതിക്ക് വേണ്ടിയെന്ന് അരവിന്ദ് കെജ്‌രിവാള്‍: ഡല്‍ഹിയിലെ പൊതുജനങ്ങള്‍ നീതി ലഭിക്കാനായാണ് വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം സംസ്ഥാനത്തെ ജനങ്ങളുടെ അധികാരം കൂടി കവര്‍ന്നെടുക്കുകയാണ്. അധികാര കവര്‍ച്ച മാത്രമല്ല ജനങ്ങളെ അപമാനിക്കാന്‍ കൂടിയുള്ളതാണ് ഈ ഓര്‍ഡിനന്‍സ് എന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ കൂടിയുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ 19നാണ് കേന്ദ്രം ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ ജോലിയും സ്ഥലം മാറ്റവും സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്‌ക്കായി പുതിയ അതോറിറ്റിയെ നിയമിച്ച് കൊണ്ടുള്ളതാണ് ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് പുതിയ അതോറിറ്റിയിലെ അംഗങ്ങള്‍. അതേസമയം പൂര്‍ണാധികാരം മുഖ്യമന്ത്രിയ്‌ക്ക് ലഭിക്കാനുണ്ടായ സുപ്രീം കോടതി വിധിയെ മറികടക്കാനാണ് കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് എന്ന് ആംആദ്‌മി പാര്‍ട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും എഎപി കുറ്റപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാറും ലെഫ്‌റ്റനന്‍റ് സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഭരണാധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണെന്നും കോടതി വിധിച്ചു. ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്‌സേന സര്‍ക്കാര്‍ തീരുമാന പ്രകാരവും മന്ത്രിസഭയുടെ ഉപദേശ പ്രകാരവും പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അധികാര തര്‍ക്കത്തിന് പിന്നാലെ പടിക്ക് പുറത്തായി ആഷിഷ് മോറെ: ഡല്‍ഹിയിലെ അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിയ്‌ക്ക് പിന്നാലെ സര്‍ക്കാര്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറി ആഷിഷ് മോറെ ഐഎഎസിനെ സ്ഥാനത്ത് നിന്ന് നീക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ച് പണിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ്. ഡല്‍ഹി സര്‍ക്കാറിന്‍റെ അധികാരങ്ങള്‍ പരിമിതിപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ്.