ശ്രീനഗർ: കൊവിഡിന്‍റെ രണ്ടാം തരംഗം ജമ്മുകശ്മീരിൽ അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കേസുകളും 70 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം മരണങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നൽകുന്ന ഒന്നാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Also read:ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേർ അറസ്റ്റിൽ
കൊവിഡ് രണ്ടാം തരംഗത്തിൽ കശ്മീരിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 1600 പേർ കൊല്ലപെട്ടതായി കശ്മീർ ആരോഗ്യവകുപ്പ് വക്താവ് ഡോ. മിർ മുഷ്താക്കി ഇടിവി ഭാരതിനോട് പറഞ്ഞു. ലോക്ക് ഡൗൺ നടപ്പിലാക്കിയത് കൊണ്ട് കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ നൽകുന്നതു വഴിയും രോഗം നിയന്ത്രക്കാൻ കഴിയു എന്ന് അദ്ദേഹം. കശ്മീരിൽ പരിശോധനകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.