ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സീറ്റ് ബുക്കിങിലൂടെ അധിക ബാഗേജുകള്‍ കൊണ്ടുപോകുന്നതിന് ഓഫറുമായി യാത്ര വിമാനമായ സ്‌പൈസ് ജെറ്റ്. 'എക്‌സ്ട്രാ സീറ്റ്-എക്‌സ്ട്രാ ബാഗേജ്' ഓഫറിന്‍റെ ഭാഗമായാണ് അധികൃതര്‍ ഈ പ്രഖ്യാപനം. അഞ്ച്,പത്ത് കിലോ അധികം ബാഗേജുകള്‍ കൊണ്ടുപോകാനാണ് പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക.
സീറ്റുകളുടെ ഒരു സ്വകാര്യ വരി ബുക്ക് ചെയ്താല്‍ 10 കിലോയും അധിക സീറ്റ് ബുക്ക് ചെയ്താല്‍ അഞ്ച് കിലോയുമാണ് അധികമായി ബാഗേജുകളായി അനുവദിക്കുക. സ്പൈസ് ജെറ്റിന്‍റെ എല്ലാ നേരിട്ടുള്ള ആഭ്യന്തര വിമാനങ്ങളിലും 2021 ജൂൺ 30 വരെ ബുക്കിങ് നടത്തുന്ന യാത്രക്കാര്‍ക്കാണ് ഈ ഓഫര്‍ നല്‍കുക. ഈ അലവൻസുകൾ നിലവിലുള്ള 15 കിലോയ്ക്ക് പുറമെയാണ് നല്‍കുക. സ്പൈസ് ജെറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ ഓഫറിന് അർഹതയുണ്ടെന്ന് കമ്പനി അറിയിച്ചു.
ALSO READ: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു