ബെംഗളൂരു: കർണാടകയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 34,047 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21,071 രോഗികൾ ബംഗളൂരുവിൽ നിന്ന് മാത്രമുള്ളതാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,97,982 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 479 പേർക്കണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
![Covid 19 India India Karnataka records 34,047 new Covid-19 cases Bengaluru covid india covid report ഇന്ത്യ കൊവിഡ് ഇന്ത്യയിൽ കൊവിഡ് കുതിച്ചുയരുന്നു കർണാടക കൊവിഡ് കർണാടകയിൽ കുതിച്ചുയർന്ന് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/fjogfgmxsaq4twi-1_1601newsroom_1642343029_1028.jpg)
13 മരണങ്ങളാണ് 24 മണിക്കൂറിനിടെ കർണാടകയിൽ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സഖ്യ 38,437 ആയി ഉയർന്നു.
19.29 ശതമാനമാണ് പ്രതിദിന കൊവിഡ് നിരക്ക്. 5,902 പേരാണ് ഇന്ന് രോഗ മുക്‌തരായത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടക സർക്കാർ വെള്ളിയാഴ്‌ച രാത്രി മുതൽ തിങ്കളാഴ്‌ച രാവിലെ വരെ നൈറ്റ് കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: India Covid Updates | രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി കൊവിഡ്, 314 മരണം
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,743 ഒമിക്രോണ്‍ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനവും പ്രതിവാര നിരക്ക് 13.69 ശതമാനവുമാണ്. 24 മണിക്കൂറിനിടെ 314 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു.