ETV Bharat / bharat

Congress On Caste Census: 'ജാതി സെന്‍സസില്‍ രാഹുല്‍ ഗാന്ധി പരിഗണിച്ചത് പിന്നാക്ക വിഭാഗക്കാരുടെ വികാരത്തെ'; പിന്തുണച്ച് കോണ്‍ഗ്രസ് - ജാതി സെന്‍സസില്‍ ബിജെപി നിലപാട്

Congress General Secretary Jairam Ramesh Support Rahul Gandhi Stand On Caste Census: ഭാരത് ജോഡോ യാത്രയ്‌ക്കിടെ പിന്നാക്ക വിഭാഗക്കാരുമായി സംവദിക്കുകയും അവരുടെ വികാരം പരിഗണിച്ചുമാണ് രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് എന്ന കാര്യം തീരുമാനിച്ചതെന്നായിരുന്നു ജയ്‌റാം രമേശിന്‍റെ പ്രതികരണം

Congress On Caste Census  Caste Census and Bjp  What is Caste Census  Rahul Gandhi statement Over Caste Census  Will Caste Census troubles Minorities  ജാതി സെന്‍സസില്‍ രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയെ പിന്തുണയ്‌ച്ച് കോണ്‍ഗ്രസ്  ജാതി സെന്‍സസില്‍ കോണ്‍ഗ്രസ് നിലപാട്  ജാതി സെന്‍സസില്‍ ബിജെപി നിലപാട്  ജാതി സെന്‍സസ് ന്യൂനപക്ഷത്തെ ബുദ്ധിമുട്ടിക്കുമോ
Congress On Caste Census
author img

By ETV Bharat Kerala Team

Published : Oct 9, 2023, 3:55 PM IST

ന്യൂഡല്‍ഹി: ജാതി സെന്‍സസ് (Caste Census) വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ (Congress Former President) രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി (Congress General Secretary) ജയ്‌റാം രമേശ് (Jairam Ramesh). ഭാരത് ജോഡോ യാത്രയ്‌ക്കിടെ (Bharat Jodo Yatra) പിന്നാക്ക വിഭാഗക്കാരുമായി സംവദിക്കുകയും അവരുടെ വികാരം പരിഗണിച്ചുമാണ് രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് എന്ന കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ സര്‍ക്കാര്‍ (Bihar Government) നടത്തിയ ജാതി സെന്‍സസിനെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാട് ചര്‍ച്ചയാകുന്നതിനിടെയാണ് തിങ്കളാഴ്‌ച (09.10.2023) ജയ്‌റാം രമേശിന്‍റെ പ്രതികരണമെത്തുന്നത്.

  • भारत जोड़ो यात्रा के दौरान एक बात जो हर प्रदेश के लगभग सभी पिछड़े वर्ग के लोगो ने @RahulGandhi को कही, वह थी कि देश में जातीय जनगणना होनी चाहिए।

    राहुल जी ने लोगों की भावनाओं को स्वीकार किया और कांग्रेस नेतृत्व ने इसका समर्थन किया। pic.twitter.com/kwBNn0wd1h

    — Jairam Ramesh (@Jairam_Ramesh) October 9, 2023 " class="align-text-top noRightClick twitterSection" data=" ">

ഭാരത് ജോഡോ യാത്രയില്‍, എല്ലാ സംസ്ഥാനത്തിലെയും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞ കാര്യം രാജ്യത്ത് ജാതി സെന്‍സസ് വേണമെന്നാണ്. രാഹുല്‍ജി ജനങ്ങളുടെ ഈ വികാരങ്ങള്‍ മാനിക്കുകയും കോണ്‍ഗ്രസ് നേതൃത്വം അതിനെ പിന്തുണയ്‌ക്കുകയുമാണ് ചെയ്‌തതെന്ന് ജയ്‌റാം രമേശ് തന്‍റെ എക്‌സ്‌ അക്കൗണ്ടില്‍ ഹിന്ദിയില്‍ കുറിച്ചു.

എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സാമൂഹ്യനീതി ഉറപ്പ് വരുത്താനും ജാതി സെന്‍സസ് ആവശ്യമാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചിരുന്നു (Mallikarjun Kharge About Caste Census). ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി പ്രവര്‍ത്തക സമിതിയംഗങ്ങളോട് സംസാരിക്കവെയയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. മാത്രമല്ല രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താനും കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.

ജാതി സെന്‍സസില്‍ ഖാര്‍ഗെയുടെ പ്രതികരണം: ജനസംഘ്യാനുപാതികമായി പിന്നാക്ക വിഭാഗങ്ങൾക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാവൂ. എങ്കില്‍ മാത്രമേ അവര്‍ക്ക് അര്‍ഹമായ പങ്ക് ഉറപ്പ് വരുത്താനാവൂ. ഇതിന് ജാതി സെന്‍സസ് അനിവാര്യമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 2024ല്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് വനിത സംവരണ ബില്‍ നടപ്പാക്കുമെന്നും എഐസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ മികച്ച ഏകോപനത്തോടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാവണമെന്നും ഖാര്‍ഗെ ആഹ്വാനം ചെയ്‌തിരുന്നു.

ജാതി സെന്‍സസ് ചര്‍ച്ചകളിലേക്ക് വന്നത് ഇങ്ങനെ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ജാതി സെന്‍സസ് ഡാറ്റ പുറത്തുവിട്ടതോടെയാണ് കോണ്‍ഗ്രസ് ഇതിനെ പിന്തുണച്ച് രംഗത്തെത്തിയത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രി സമാനമായ സെന്‍സസിന് ഉത്തരവിട്ടിരുന്നു. പിന്നാലെ കോണ്‍ഗ്രസിന്‍റെ തന്നെ അശോക് ഗെലോട്ട് സര്‍ക്കാരും ജാതി സെന്‍സസിന് ഉത്തരവിട്ടു. ഇതോടെയാണ് വിഷയം കുറച്ചുകൂടി പൊതുമധ്യത്തിലെത്തുന്നത്.

ഇതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്തെ എഐസിസി ആസ്ഥാനത്ത് നടന്ന നിർണായക കോൺഗ്രസ് വർക്കിങ് കമ്മിറ്റി (CWC) യോഗത്തിന് ശേഷം ജയ്‌റാം രമേശും ഇതേ നിലപാട് ആവര്‍ത്തിച്ചത്. അതായത് ബിജെപി പിന്നോട്ടുപോയ ന്യൂനപക്ഷ വിഷയങ്ങളില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഇത് ഏറ്റെടുത്ത് ദേശീയതലത്തിൽ ജാതി സെൻസസ് ചര്‍ച്ചയാക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.