ETV Bharat / bharat

ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

author img

By

Published : Nov 8, 2020, 12:44 PM IST

അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നൽകാൻ ഇരുവർക്കും ആകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി  അമേരിക്കൻ പ്രസിഡന്‍റായി  രാഹുൽഗാന്ധി  കമലഹാരിസ്  rahul gandhi  kamala harris  us election
ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു. "ബൈഡന്‍ അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുപെട്ട ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചതിന് സെനറ്റർ കമല ഹാരിസിനും അദ്ദേഹം ആശംസകൾ നേർന്നു.

  • Congratulations to President-elect @JoeBiden. I’m confident that he will unite America and provide it with a strong sense of direction.

    — Rahul Gandhi (@RahulGandhi) November 7, 2020 " class="align-text-top noRightClick twitterSection" data=" ">

''താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത്​ വലിയ വിജയമാണ്​. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങളും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു''

  • Congratulations, Vice-President-elect @KamalaHarris! It makes us proud that the first woman to serve as Vice President of the USA traces her roots to India.

കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ബൈഡനെ അഭിനന്ദിച്ചു. ''​വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കൾ പ്രവർത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കൾ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങൾക്കുമായി താങ്കൾ നിലകൊള്ളും. ഇന്ത്യയിൽ വെച്ച്​ അധികം വൈകാതെ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്നാണ്​ കരുതുന്നതെന്ന് സോണിയ ഗാന്ധി കത്തിൽ പറഞ്ഞു

താങ്കൾ വലിയ രാജ്യത്തെ നേതാവ്​ മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്'' -സോണിയ ഗാന്ധി കമലക്കയച്ച കത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.