ETV Bharat / bharat

മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്‌ത്രത്തിലേക്ക് തീ പടര്‍ന്ന് കോളജ് വിദ്യാര്‍ഥി മരിച്ചു

വിദ്യാര്‍ഥിയുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്നുവെന്നാണ് വിവരം.

കോളജ് വിദ്യാര്‍ഥി തീ പൊള്ളലേറ്റ് മരിച്ചു  ഒഡീഷ വിദ്യര്‍ഥി മരണം  മണ്ണെണ്ണ വിളക്ക് തീ പടര്‍ന്നു  college girl dies after catching fire in odisha  odisha student dies in fire
മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്‌ത്രത്തിലേക്ക് തീ പടര്‍ന്ന് കോളജ് വിദ്യാര്‍ഥി മരിച്ചു
author img

By

Published : Dec 14, 2021, 12:31 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഡില്‍ മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്‌ത്രത്തിലേക്ക് തീ പടര്‍ന്ന് കോളജ് വിദ്യാര്‍ഥി മരിച്ചു. ബോണായ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭലുഡുംഗുരി ഗ്രാമത്തില്‍ താമസിക്കുന്ന സ്വപ്‌നേശ്വരി മുണ്ടയാണ് മരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.

തിങ്കളാഴ്‌ച രാത്രി വീട്ടില്‍ വച്ചാണ് സംഭവം. സ്വപ്‌നേശ്വരിയുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ വിളക്കില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്നുവെന്നാണ് വിവരം.

ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ബോണായ സബ് ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: 15 മണിക്കൂർ റെയ്‌ഡ്‌, രഹസ്യ അറയില്‍ 17 പെൺകുട്ടികൾ, കണ്ടെത്തിയത് മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ചപ്പോൾ: വീഡിയോ കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.