ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. നർകൊണ്ട ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. പ്രദേശത്തെ നിരവധി വീടുകള്‍ തകർന്നതായാണ് വിവരം. ആർക്കും ജീവഹാനി സംഭവച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ നാശ നഷ്‌ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Also Read:ഉത്തരാഖണ്ഡിൽ ഹിമപാതം
കഴിഞ്ഞ ഏപ്രിലിൽ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ഉത്തരാഖണ്ഡിൽ നിരവധി പേരാണ് മരിച്ചത്. 2013ലും ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനം സംഭവിച്ചിരുന്നു. അന്നത്തെ പ്രളയത്തിൽ വലിയ നാശനഷ്‌ടമാണ് സംസ്ഥാനത്ത് ഉണ്ടായത്.