അലിഗഡ് : ഉത്തർപ്രദേശിൽ മന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദിച്ച മൗലാന പിടിയിൽ. അലിഗഡ് ജില്ലയിലെ ലുഖാതിയ ഗ്രാമത്തിലെ വിഷു കുമാറിന്‍റെ ഭാര്യ ഹേമയെ (25) ആണ് മൗലാന ക്രൂരമായി മർദിച്ചത്.
സംഭവത്തെക്കുറിച്ച് വിഷു പറയുന്നതിങ്ങനെ : ഗ്രാമത്തിൽ മന്ത്രവാദ ക്രിയകൾ ചെയ്യുന്ന ഒരു മൗലാന ഉണ്ടെന്ന് അയൽക്കാർ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഞങ്ങൾ മൗലാനയുടെ അടുത്ത് പോയി. ഞങ്ങളെ അവിടെ ഇരുത്തി അയാൾ എന്തോ മന്ത്രങ്ങൾ പറഞ്ഞു. തുടർന്ന് അയാൾ അവളുടെ വസ്‌ത്രങ്ങൾ ഭാഗികമായി അഴിച്ചു. തുടർന്ന് ഒരു മൃഗത്തെപ്പോലെ അവളെ മർദിക്കാൻ തുടങ്ങി - വിഷു വിശദീകരിച്ചു.
ഒടുവിൽ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ മൗലാനയ്ക്കും കൂട്ടാളികളായ രണ്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിഷയത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.