മുംബൈ: ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറും' സിനിമയിലെ ഗാനങ്ങളും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയതോടെ 'ആര്‍ആര്‍ആര്‍' വീണ്ടും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയാണ്. 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഗാനം പുരസ്‌കാരം നേടിയത്.
Choreographer Prem Rakshith about Naatu Naatu: ഇതേ വിഭാഗത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നടി റിഹാന, ടെയ്‌ലര്‍ സ്വിഫ്‌റ്റ്, ലേഡി ഗാഗ തുടങ്ങി താരങ്ങളുടെ പ്രകടനങ്ങളെ പിന്തള്ളിക്കൊണ്ടാണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍ത്താടിയ 'നാട്ടു നാട്ടു', പുരസ്‌കാര നേട്ടം കൊയ്‌തത്. ഇപ്പോഴിതാ, നാട്ടു നാട്ടു, ഗാനത്തിന് പിന്നിലെ കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്.
Rajamouli describes Naatu Naatu song: 100ലധികം ഹൂക്ക് സ്‌റ്റുപ്പുകളും രണ്ട് മാസത്തെ റിഹേഴ്‌സലുകളും 20 ദിവസത്തെ ഷൂട്ടിംഗും നടത്തിയാണ് 'ആര്‍ആര്‍ആറി'ലെ ആഗോള ഹിറ്റായ 'നാട്ടു നാട്ടു' ഗാനം സൃഷ്‌ടിച്ചതെന്ന് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് പറയുന്നു. 'വളരെ ലളിതമായാണ് സംവിധായകന്‍ എസ്.എസ് രാജമൗലി 'നാട്ടു നാട്ടു'വിനെ കുറിച്ച് വിശദീകരിച്ചത്. രണ്ട് പ്രമുഖ വ്യക്തികൾ തമ്മിലുള്ള സമന്വയം എന്നാണ് സംവിധായകന്‍ ഈ ഗാനത്തെ വിശേഷിപ്പിച്ചത്.
Rajamouli s direction to Choreographer: ജൂനിയര്‍ എന്‍ടിആര്‍ ഒരു കടുവയെ പോലെയും ചരണ്‍ സാര്‍ ഒരു ചീറ്റപ്പുലിയെ പോലെയുമാണ്. ഇതായിരിക്കണം ഗാനരംഗത്തിലുടനീളം ഉണ്ടായിരിക്കേണ്ടതെന്ന് രാജമൗലി സര്‍ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യുക. അതാണ് കഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
100 hook steps in Naatu Naatu song: ലോകമെമ്പാടുമുള്ള ആളുകള്‍ പലതരത്തിലുള്ള ഹൂക്ക് സ്‌റ്റെപ്പുകള്‍ കണ്ടിട്ടുണ്ടാകും. ഇതില്‍ നിന്നും വ്യത്യസ്‌തമായി ഊര്‍ജ്ജസ്വലമായ ശരിയായ ചുവടുകള്‍ കണ്ടെത്തുക എന്നത് പ്രാഥമികമായി തെലുഗു സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന കൊറിയോഗ്രാഫര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.
എല്ലാവരുടെയും ശ്രദ്ധ നായകന്‍മാരിലും അവരുടെ ബന്ധത്തിലും അവരുടെ ഊര്‍ജത്തിലും ആയിരിക്കണമെന്ന് രാജമൗലി പറഞ്ഞു. അവര്‍ രണ്ടു പേരും ഒന്നിക്കുമ്പോള്‍ പ്രേക്ഷക ശ്രദ്ധ, പശ്ചാത്തല നര്‍ത്തകരിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ പോകാന്‍ പാടില്ലെന്നും രാജമൗലി പറഞ്ഞിരുന്നു.
Naatu Naatu 20 days shooting: കീവിലെ മാരിന്‍സ്‌കി കൊട്ടാര പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചത്. ഇവിടെ ഗാനം ചിത്രീകരിക്കാന്‍ ദിവസങ്ങളെടുത്തു. നിലവില്‍ യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയാണ് മാരിന്‍സ്‌കി കൊട്ടാരം. രണ്ട് മാസത്തോളം റിഹേഴ്‌സല്‍ നടത്തി ചുവടുകള്‍ മികച്ചതാക്കിയ ശേഷം 20 ദിവസത്തിലധികം എടുത്താണ് ഗാനം ചിത്രീകരിച്ചത്.
Naatu Naatu viral song: ഒരു ബ്രിട്ടീഷ് സ്‌നോബിനെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്വാസം അടക്കിപിടിച്ചുള്ള 4.35 മിനിറ്റ് ദൈര്‍ഘ്യമുള്ള 'നാട്ടു നാട്ടു' ഗാനവും രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ ആരംഭിക്കുന്നത്. കുറഞ്ഞത് 20 ടേക്കുകളെങ്കിലും വേണ്ടി വന്നു രാജമൗലിക്ക് ഒടുവില്‍ തൃപ്‌തിപ്പെടാന്‍.'-പ്രേം രക്ഷിത് പറയുന്നു.
Rajamouli Prem Rakshith team up: 'വിക്രമര്‍കുഡു', 'യമഡോംഗ മഗധീര', 'ബാഹുബലി' ഫ്രാഞ്ചൈസി തുടങ്ങിയവ ഉള്‍പ്പെടെ മിക്ക സിനിമകളിലും പ്രേം രക്ഷിതിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ബാഹുബലിയില്‍ പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള പ്രശസ്‌തമായ അമ്പടയാള സീക്വന്‍സിന് പിന്നിലും രക്ഷിത് തന്നെയാണ്.
'നാട്ടു നാട്ടു' പൂര്‍ത്തീകരിക്കുന്നതിന് മുമ്പുള്ള തിരക്കേറിയ ദിവസങ്ങളെയും പ്രേം രക്ഷിത് ഓര്‍ത്തെടുത്തു. രാവിലെ എഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഷൂട്ട് ചെയ്യുകയും പാക്ക് അപ്പിന് ശേഷം മൂന്ന് മണിക്കൂര്‍ റിഹേഴ്‌സല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Naatu Naatu difficult shooting days: '90 മുതല്‍ 110 ഹൂക്ക് സ്‌റ്റെപ്പുകള്‍ വരെ ഞങ്ങള്‍ ചെയ്‌തു. ഷൂട്ടിംഗിനായി 20ലധികം ടേക്കുകള്‍ വേണ്ടി വന്നു. രാജമൗലി സര്‍ തൃപ്‌തനായിരുന്നില്ല. ഓരോ ഷൂട്ട് എടുക്കുമ്പോഴും ഒരു ഷോട്ട് കൂടി, ഒരു ഷോട്ട് കൂടി എന്ന് അദ്ദേഹം പറയുമായിരുന്നു. എല്ലാവരും ക്ഷീണിതരായിരുന്നു. എന്നാല്‍ ഏറ്റവും മികച്ചത് നല്‍കുന്നതില്‍ നിന്നും അവര്‍ ആരും പിന്‍മാറിയില്ല.
Prem Rakshith about Rajamouli: ഒരു കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ തന്നില്‍ ആത്മവിശ്വാസം വളര്‍ത്തിയത് രാജമൗലി ആയിരുന്നു. അദ്ദേഹമാണ് എന്‍റെ ഗുരു, എന്നെ കാമറ ആംഗിളുകള്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. എന്നിലുള്ള വിശ്വാസത്തിന് അദ്ദേഹത്തോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും വലിയ നായകന്‍മാര്‍ ആയതിനാല്‍ പാട്ട് ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണ്. ഇരുവരും എന്‍റെ ജോലി എളുപ്പമാക്കി.'-പ്രേം രക്ഷിത് പറഞ്ഞു.
Naatu Naatu in Oscar shortlist: പ്രശസ്‌ത സംഗീത സംവിധായകന്‍ എം.എം കീരവാണി സംഗീത സംവിധാനം ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗായകരമായ കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ്. 95ാമത് ഒസ്‌കാര്‍ അക്കാദമി അവാര്‍ഡ് ചുരുക്കപട്ടികയില്‍ മറ്റ് 14 നോമിനേഷനുകള്‍ക്കൊപ്പം നാട്ടു നാട്ടുവും ഇടംപിടിച്ചു. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് 'നാട്ടു നാട്ടു' ഇടംപിടിച്ചത്.
തനിക്ക് ഗോള്‍ഡന്‍ ഗ്ലോബിലും വരാനിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡുകളിലും പങ്കെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും എന്നാല്‍ അത് തന്‍റെ പ്രതിബദ്ധതകളെ ബാധിക്കുമെന്നും രക്ഷിത് പറയുന്നു. 'മറ്റൊരു സിനിമയുടെ ഗാനത്തിന്‍റെ പണിപ്പുരയിലാണ് ഞാന്‍. അതിനാല്‍ എനിക്കവിടെ എത്താന്‍ കഴിയില്ല. എനിക്ക് ജോലിയാണ് മുഖ്യം. എന്‍റെ അടുത്ത ഗാനവും ഈ അവാര്‍ഡുകള്‍ക്ക് നാമ നിര്‍ദേശം ചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'-രക്ഷിത് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്‍സ്‌റ്റഗ്രാം, ടിക് ടോക്ക് ഉപയോക്താക്കളിലൂടെയും ഗാനം വൈറലായി. ഇതോടെ രക്ഷിതിന്‍റെ കൊറിയോഗ്രാഫി ജനശ്രദ്ധ ആകര്‍കിച്ചു. 'എനിക്കിപ്പോള്‍ ഒരുപാട് കോളുകള്‍ വരുന്നുണ്ട്. എന്നാല്‍ 'പുഷ്‌പ 2', സൂര്യ സാറിന്‍റെ തമിഴ് സിനിമയിലെ ഒരു ഗാനം, മറ്റ് ചില സിനിമകള്‍ തുടങ്ങി മുന്‍കൂര്‍ കമ്മിറ്റ്‌മെന്‍റുകള്‍ എനിക്കുണ്ട്.'-പ്രേം രക്ഷിത് പറഞ്ഞു.
Prem Rakshith film entry: പോണ്ടിച്ചേരിയില്‍ ജനിച്ച ഈ കൊറിയോഗ്രാഫറുടെ സിനിമയിലേയ്‌ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 'കൊറിയോഗ്രാഫര്‍ ആകാന്‍ അല്ല ഞാന്‍ സിനിമയിലെത്തിയത്. അതിജീവത്തിന് വേണ്ടിയാണ് ഞാന്‍ ഇന്‍ഡസ്‌ട്രിയില്‍ എത്തിയത്. ഞാന്‍ ഒരു തികഞ്ഞ നര്‍ത്തകന്‍ അല്ല.
എന്‍റെ കുടുംബത്തെ സാമ്പത്തികമായി നിലനിര്‍ത്താനാണ് ഞാന്‍ ഈ രംഗത്തേയ്‌ക്ക് വന്നത്. ഞാന്‍ കൊറിയോഗ്രാഫര്‍ ആയിട്ടും കഷ്‌ടപ്പാടുകള്‍ അവസാനിച്ചില്ല. എന്നെ തേടി അധികം അവസരങ്ങള്‍ എത്തിയില്ല. അങ്ങനെ കുറച്ചുകാലം അദ്ധ്യാപകനായി ജോലി ചെയ്‌തു. പക്ഷേ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പതുക്കെ പതുക്കെ കാര്യങ്ങള്‍ മാറി.'-രക്ഷിത് പറഞ്ഞു.
Prem Rakshith career: 1994ല്‍ ഒരു പശ്ചാത്തല നര്‍ത്തകനായി കരിയര്‍ ആരംഭിച്ച പ്രേം രക്ഷിത് 2004ല്‍ തെലുഗു റൊമാന്‍റിക് ചിത്രം 'വിദ്യാര്‍ഥി'യിലൂടെയാണ് കൊറിയോഗ്രാഫര്‍ ആയി അരങ്ങേറ്റം കുറിക്കുന്നത്.
1920കളില്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ഒരു ആക്ഷന്‍ ഇതിഹാസമാണ് 'ആര്‍ആര്‍ആര്‍'. സിനിമയില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും യഥാക്രമം ഇന്ത്യന്‍ വിപ്ലവകാരികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരെയാണ് അവതരിപ്പിച്ചത്. 2022 മാര്‍ച്ചില്‍ റിലീസായ ചിത്രം ആഗോള ബോക്‌സ് ഒഫീസില്‍ 1,200 കോടി നേടിയതായാണ് റിപ്പോര്‍ട്ട്.