കവര്‍ തുറക്കുമ്പോള്‍ കൊതിയൂറുന്ന മണം… വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന മാര്‍ദ്ദവം. അലിഞ്ഞിറങ്ങുമ്പോള്‍ ഉള്ളം നിറയ്ക്കുന്ന രുചി.…ഓരോ ചോക്ലേറ്റും ഒരു അനുഭവമാണ്. ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമാണ്. പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു മാറ്റ് പത്തു തന്നെ. മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1500കളിലാണ് യൂറോപ്പിലെത്തുന്നത്. പിന്നീട് ചക്രവര്‍ത്തിമാര്‍ക്കും പര്യവേക്ഷകര്‍ക്കുമൊപ്പം ലോകം മുഴുവന്‍ കറങ്ങിയ ഈ മധുരം എല്ലായിടത്തും ഒരുപോലെ സ്വീകാര്യമായിരുന്നു.
ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു. രുചി മാത്രമല്ലായിരുന്നു ചോക്ലേറ്റിനു കടന്നുചെല്ലുന്നിടത്തെല്ലാം പ്രിയം നേടികൊടുക്കാന്‍ സഹായിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റ്.
ആരോഗ്യ ഗുണങ്ങള്‍
ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ സഹായകരമാണ് ചോക്ലേറ്റ്. പഞ്ചസാരയോ മറ്റു പദാര്‍ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്. മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.
തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.
ആന്‍റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും. കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്.
ലോക ചോക്ലേറ്റ് ദിനം
എല്ലാ വര്‍ഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. 2009 വരെ ഈ ദിവസം ജൂലൈ 9 ന് ആഘോഷിച്ചു. 1550 ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് കണ്ടുപിടിച്ചു. പിന്നീട് അത് ലോകത്തിലേക്ക് വ്യാപിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് ചോക്ലേറ്റ് കഴിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊണ്ടാണ്.
പ്രണയത്തിനുള്ള സമ്മാനം
വാലന്‍റൈൻസ് ആഴ്ചയിലെ ഓരോ ദിവസത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചോക്ലേറ്റുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കൈമാറാനുള്ള സമയമാണ് ചോക്ലേറ്റ് ദിനം. പല ദമ്പതികളും ബേക്കിംഗ്, ചോക്ലേറ്റ് നിര്‍മ്മാണ ക്ലാസുകളില്‍ ചേരുകയും പങ്കാളികള്‍ക്ക് മധുരപലഹാരങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് മനസിലാക്കുകയും ചെയ്യുന്നു.
ശുഭകാര്യങ്ങള്‍ക്ക് മുന്‍പ്
ശുഭകാര്യങ്ങള്‍ക്ക് മുന്‍പ് മധുരം കഴിക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചോക്ലേറ്റിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കേണ്ടതാണ്. ഈ ചോക്ലേറ്റ് ദിനം പ്രത്യേകതയുള്ളതാക്കി മാറ്റുന്നതിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്‍പം ചോക്ലേറ്റ് കൂടി ചേര്‍ക്കാവുന്നതാണ്.