ഹൈദരാബാദ്: ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ (ഇസിടി) ഇടപാടിൽ നിന്ന് പിന്മാറാനുള്ള ശ്രീലങ്കൻ സർക്കാരിന്‍റെ തീരുമാനം ഇന്ത്യൻ സഹകരണം ഉൾക്കൊള്ളുന്ന പദ്ധതികൾ സ്തംഭിപ്പിക്കുന്നതിന് ചൈന ശ്രമിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ്. ശ്രീലങ്കൻ ഫ്രീഡം പാർട്ടിയിൽ നിന്ന് മഹീന്ദ രാജപക്സെ പിന്മാറിയതിനെത്തുടർന്ന് ഇന്ത്യയും ജപ്പാനും ശ്രീലങ്കയും തമ്മിൽ കൊളംബോ തുറമുഖത്ത് ഇസിടി സ്ഥാപിക്കാനുള്ള കരാർ 2018 ൽ മൈത്രിപാല സിരിസേന-റനിൽ വിക്രമസിംഗെ ഭരണകാലത്താണ് ഒപ്പുവച്ചത്. എസ്‌എൻഎഫ്‌പിയുമായി കൈകോർത്തതും പങ്കാളിത്ത രാജ്യങ്ങൾക്കിടയിൽ സഹകരണ ഉടമ്പടി (എംഒസി) സാധ്യമാക്കിയതും പ്രസിഡന്‍റ് വിക്രമസിംഗെയാണ്. ഇസിടി നവീകരിക്കുന്നതിനായി വിക്രമസിംഗെ വിദേശ നിക്ഷേപത്തിനായി നീങ്ങുകയാണെന്ന് കാബിനറ്റ് മീറ്റിംഗില്‍ വെച്ച് അറിഞ്ഞതോടെ അദ്ദേഹവും സിരിസേനയും തമ്മിൽ ചെറിയ തരത്തിലുള്ള വാക്കുതര്‍ക്കമുണ്ടായി.
മേഖലയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുന്നതിനും പദ്ധതിയിൽ നിന്ന് ശ്രീലങ്കയുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു കരാർ. എന്നിരുന്നാലും, രാജപക്സെ സഹോദരന്മാർ ഇസിടിയുടെ ത്രിരാഷ്ട്ര കരാറിനെതിരെ നിരന്തരമായ പ്രചാരണം നടത്തി. ഇത് പദ്ധതിയെ തന്നെ പൈശാചികവൽക്കരിക്കുക മാത്രമല്ല, 2020 ലെ തെരഞ്ഞെടുപ്പിൽ എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്തു. കൊളംബോ തുറമുഖത്തെ ഇസിടി കരാറിനെ ചെറുക്കാൻ തുറമുഖ യൂണിയൻ തൊഴിലാളികളെ ഇത് കൂടുതൽ പ്രേരിപ്പിച്ചു. തുടര്‍ന്ന് രാജപക്സെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാവുകയും ചെയ്തു. തൊഴിലാളികൾക്ക് ഇസിടി കരാർ അസാധുവാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.
കൊളംബോ ഇന്‍റർനാഷണൽ കണ്ടെയ്നർ ടെർമിനലിനോട് ചേർന്നുള്ളതിനാൽ ഇസിടി പദ്ധതി ചൈനയെ സംബന്ധിച്ചിടത്തോളം ഇഷ്ടപ്പെടാത്ത ഒന്നാണ്. അവിടെയാണ് ചൈന ശ്രീലങ്കയുമായി പങ്കാളികളാകുകയും 1.4 ബില്യൺ ഡോളർ പദ്ധതിയിൽ 84 ശതമാനം പങ്കാളിത്തം നേടുകയും ചെയ്തത്. മറ്റ് രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് തുരങ്കംവെച്ചുകൊണ്ട് അയൽപ്രദേശങ്ങളിലും അതിനപ്പുറത്തും ചൈന എങ്ങനെ വേരുകള്‍ വളർത്തിയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം വികസിപ്പിക്കുന്നതിനായി റോഡുകളുടെ ഒരു ശൃംഖല തന്നെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ വമ്പൻ ബെൽറ്റ് ആൻഡ് റോഡ്സ് ഇനിഷ്യേറ്റീവും തുടർന്നുള്ള സമുദ്ര വ്യാപാര റൂട്ടുകളും.
തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുകയും വെല്ലുവിളിക്കപ്പെടാതിരിക്കുകയും ചെയ്യണമെന്ന് ചൈന ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വലുപ്പവും ഭൗമരാഷ്ട്രീയ നിലയും കണക്കിലെടുക്കുമ്പോൾ അത് ചൈനയെ സംബന്ധിച്ച് വെല്ലുവിളിയാക്കുന്നു. അതിനാലാണ് ചൈന ഇന്ത്യയെ എല്ലായിടത്തും പിന്തുടർന്ന് രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്തുന്ന എല്ലാ വികസന പദ്ധതികളും പാളം തെറ്റിക്കാൻ ശ്രമിക്കുന്നത്. ഇസിടിക്ക് പുറമെ ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒന്നായിരുന്നു ഇറാനിലെ ചബഹാര്‍-സഹേദാന്‍ റെയില്‍ പാത. തങ്ങളുടെ ഐ ആര്‍ സി ഒ എന്‍ എന്ന നിര്‍മ്മാണ ഏജന്‍സിയിലൂടെ ആയിരുന്നു ഇന്ത്യ അത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇറാനെ അധീനതയിലാക്കി ചൈന ഇന്ത്യയെ ആ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ വാതിലുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ചിട്ടില്ല ഇറാന്‍. മാത്രമല്ല ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിയതോട് കൂടി ചബഹാര്‍ തുറമുഖത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു.
ചൈനയുടെ വിഭാഗീയ രാഷ്ട്രീയം
സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുനക്ക് (എസ് എല്‍ പി പി അല്ലെങ്കില്‍ ജനകീയ മുന്നണി) രൂപം നല്‍കിയതിനു ശേഷം ബുദ്ധ-സിംഹള ഗോത്രങ്ങള്‍ക്കിടയിലുള്ള രാജപക്‌സെ സഹോദരന്മാരുടെ സ്വാധീനം കൂടൂതല്‍ ശക്തമായിരിക്കുന്നു. ശ്രീലങ്കയിലെ രണ്ട് പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ അടിത്തറ തന്നെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു പുതിയ ജനകീയ മുന്നണി. ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടിയും (എസ് എല്‍ എഫ് പി) യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും (യു എന്‍ പി) ഇന്ന് ജനപിന്തുണ നഷ്ടപ്പെട്ട പാര്‍ട്ടികളായി മാറിയിരിക്കുന്നു.
എസ് എല്‍ എഫ് പി യുടെ ഭരണകാലത്ത് മഹിന്ദ രാജപക്‌സെ മുന്‍പ് ഒരു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മാറിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അനുജനാണ് സ്വന്തമായൊരു പാര്‍ട്ടി രൂപീകരിക്കുക എന്ന ബുദ്ധി ഉപദേശിച്ചത്. ചൈനയുടെ പിന്‍തുണയോടെ ഈ പാര്‍ട്ടി രാജപക്‌സെയെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ചു. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏത് തന്ത്രപരമായ പദ്ധതികളിലും ഇന്ത്യയെ പങ്കാളികളാക്കുക എന്നുള്ള കാര്യം അസാധ്യമായ ഒന്നാണെന്നതിനാല്‍ ഈ മേഖലയില്‍ ഒരു ബദല്‍ പങ്കാളിയെ കണ്ടെത്തുകയായിരുന്നു അവരുടെ ആവശ്യം. ഇ സി ടി പദ്ധതി വിട്ടുകളയുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിപരമായ നീക്കമായിരിക്കില്ല. കൊളംബോ തുറമുഖത്തെ തടസ്സപ്പെട്ടുപോയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. അതെങ്കിലും ചുരുങ്ങിയത് ഇന്ത്യാ ഘടകത്തെ ദ്വീപ് രാഷ്ട്രത്തില്‍ നില നിര്‍ത്തുവാന്‍ ഉപകാരപ്രദമാകും.