ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു. വൈകീട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് അമരീന്ദർ സിങ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
തുടർന്ന് അദ്ദേഹം രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു. 'രാവിലെ കോൺഗ്രസ് അധ്യക്ഷയുമായി സംസാരിച്ചു. രാജിവയ്ക്കുന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് തന്‍റെ രാജിക്കാര്യം ആവശ്യപ്പെട്ട് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണുന്നത്. അതുകൊണ്ടാണ് പദവി ഒഴിയാന്‍ തീരുമാനിച്ചത് - അമരീന്ദർ സിങ് പറഞ്ഞു.
-
My father submitting his resignation to HE the Governor Sahib of Punjab. pic.twitter.com/RyINJSUeh5
— Raninder Singh (@RaninderSingh) September 18, 2021 " class="align-text-top noRightClick twitterSection" data="
">My father submitting his resignation to HE the Governor Sahib of Punjab. pic.twitter.com/RyINJSUeh5
— Raninder Singh (@RaninderSingh) September 18, 2021My father submitting his resignation to HE the Governor Sahib of Punjab. pic.twitter.com/RyINJSUeh5
— Raninder Singh (@RaninderSingh) September 18, 2021
അതേസമയം പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ ഇപ്പോൾ കോൺഗ്രസിലാണ്. അനുയായികളുമായി ആലോചിച്ച് ഭാവി നടപടികള്‍ തീരുമാനിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഗ്രൂപ്പിൽ നിന്നുള്ള 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
ALSO READ: പഞ്ചാബിലെ ദേരാ ബാബാ നായക്കിൽ പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി
അതേസമയം മുൻ പിസിസി പ്രസിഡന്‍റ് സുനിൽ ജാക്കർ, മന്ത്രി സുഖ്‌ജീന്ദർ രൺധാവ, മുൻ മുഖ്യമന്ത്രി രാജേന്ദർ കൗർ ഭട്ടാൽ എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.