ETV Bharat / bharat

വാക്‌സിനുകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിനെ ചോദ്യം ചെയ്‌ത് പി. ചിദംബരം

വാക്സിനുകൾക്ക് അനുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന് പി. ചിദംബരം

P. Chidambaram  Congress leader and former Finance Minister  Covishield, Covaxin and Sputnik V  Dr Manmohan Singh  Emergency Use Approval  Pfizer and Moderna  ICMR  വാക്‌സിനുകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിനെ ചോദ്യം ചെയ്‌ത് പി. ചിദംബരം  പി. ചിദംബരം  കേന്ദ്രസർക്കാർ  കോവാക്സിൻ  കൊവിഷീൽഡ്  സ്‌പുട്‌നിക് വി.  കോൺഗ്രസ് നേതാവ്  ഫൈസർ  മൊഡേണ  എമർജൻസി യൂസ് അപ്രൂവൽ  അടിയന്തര ഉപയോഗ അംഗീകാരം  വാക്‌സിനേഷൻ  മൻ‌മോഹൻ സിങ്  നരേന്ദ്ര മോദി  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  ഭാരത് ബയോടെക്ക്  ഹാഫ്കൈൻ ബയോഫാർമ
വാക്‌സിനുകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിനെ ചോദ്യം ചെയ്‌ത് പി. ചിദംബരം
author img

By

Published : Jun 3, 2021, 12:22 PM IST

ന്യൂഡൽഹി: കൊവാക്സിൻ, കൊവിഷീൽഡ്, സ്‌പുട്‌നിക് വി. എന്നീ വാക്സിനുകൾ ഒഴികെയുള്ള വാക്സിനുകൾക്ക് അനുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ അനാവശ്യമായി കാലതാമസം വരുത്തുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.

ഫൈസർ, മൊഡേണ വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം നൽകാതെ അളവുകളിൽ ചർച്ച നടത്താൻ സർക്കാർ തുനിഞ്ഞതെന്തിനാണെന്നും യുഎസും മറ്റ് രാജ്യങ്ങളും അനുമതി നൽകിയപ്പോൾ ഇവിടെ അംഗീകാരം നൽകാൻ 8-9 മാസമെടുക്കുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിക്കുന്നു.

വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏപ്രിലിൽ കത്തെഴുതിയിരുന്നു. ഇന്ത്യ ഇപ്പോൾ ജനസംഖ്യയുടെ ചെറിയ ഭാഗം മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂവെന്നും ശരിയായ നയ രൂപകൽപ്പനയിലൂടെ വളരെ മികച്ച രീതിയിലും വേഗത്തിലും വാക്സിനേഷൻ ചെയ്യാൻ കഴിയുമെന്നും മൻമോഹൻ സിങ് കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ഉൽപ്പാദനവും വിന്യാസവും കൃത്യമായി ആസൂത്രണം ചെയ്യാത്തതിന് കേന്ദ്ര സർക്കാരിനെതിരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിലെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും വിദഗ്ധർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോവാക്സിൻ, കൊവീഷീൽഡ് വാക്സിനുകളുടെ ഉൽ‌പാദനം ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ നിലവിലുണ്ടെങ്കിലും 2021ഓടെ ഒരു ബില്യൺ ആളുകൾക്ക് വാക്സിൻ നൽകാനുള്ള ലക്ഷ്യം പൂർത്തീകരിക്കാനാകില്ലെന്ന് വിദഗ്ധർ പറഞ്ഞു. ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് ഇതുവരെ വാക്സിനേഷൻ നടത്തിയതെന്നും വിദേശ വാക്‌സിനുകളുടെ അനുമതി വേഗത്തിലാക്കണമെന്നും വിദഗ്ധർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Also Read: നിയമ പരിരക്ഷ ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്ത്

അതേസമയം, ഭാരത് ബയോടെക്കിനൊപ്പം ടെക്നോളജി ട്രാൻസ്ഫർ ക്രമീകരണത്തിലൂടെ മുംബൈ ആസ്ഥാനമായുള്ള ഹാഫ്കൈൻ ബയോഫാർമ പ്രതിവർഷം 22.8 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നതുൾപ്പെടെയുള്ള വാക്സിന്‍റെ ആഭ്യന്തര ഉൽപ്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.