ETV Bharat / bharat

വാക്സിന്‍ ക്ഷാമം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പി ചിദംബരം - പി ചിദംബരം

വിദേശ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിനുകൾ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

  Chidambaram attacks Centre Chidambaram attacks Centre over vax procurement policy Centre over vax procurement policy Chidambaram attacks Centre over vax procurement policy Chidambaram വാക്സിന്‍ ക്ഷാമം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പി ചിദംബരം വാക്സിന്‍ ക്ഷാമം കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പി ചിദംബരം വാക്സിന്‍ പി ചിദംബരം
വാക്സിന്‍ ക്ഷാമം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പി ചിദംബരം
author img

By

Published : May 25, 2021, 8:00 AM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. വിദേശ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിനുകൾ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറും മോഡേണയും കൊവിഡ് വൈറസ് വാക്സിനുകൾ സംസ്ഥാന സർക്കാറിന് നേരിട്ട് വിൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തിനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

യുഎസ് ആസ്ഥാനമായുള്ള കൊവിഡ് വാക്സിൻ നിർമാതാക്കളായ മോഡേണ വാക്സിനുകൾ സംസ്ഥാന സർക്കാരിന് നേരിട്ട് അയയ്ക്കാൻ വിസമ്മതിച്ചതായി പഞ്ചാബ് സര്‍ക്കാറും അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ക്ക് നേരിട്ട് വാക്സിന്‍ നല്‍കില്ലെന്ന് ഫൈസറും മോഡേണയും പറഞ്ഞതോടെ അവര്‍ കേന്ദ്ര സർക്കാരുമായി ഇടപെടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണെന്നും പി ചിദംബരം ചോദിച്ചു. ഫൈസർ, മോഡേണ വാക്സിനുകൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ, അവ എങ്ങനെ സംസ്ഥാനങ്ങൾക്ക് വിൽക്കുമെന്നും അദ്ദേഹം ആരാഞ്ഞു.

Read Also………വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി

വാക്സിനുകൾ വാങ്ങുന്നത് കേന്ദ്രീകൃതമാക്കണമെന്ന ഉപദേശവും കോടതികളുടെ നിർദ്ദേശവും സർക്കാർ നിരസിച്ചിരിക്കുകയാണെന്നും പി ചിദംബരം ആരോപിച്ചു. മോദി സർക്കാർ വളരെ ക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, വാക്സിനുകളുടെ കുറവ് തുടരുക തന്നെ ചെയ്യും. ജനങ്ങൾ കഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്യും. എന്തൊരു ദുരന്തമാണിതെന്നും പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ നിരന്തരമായി കേന്ദ്രസർക്കാരിന്‍റെ കൊവിഡ് നയങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്. മോദിയുടെ കരച്ചിലിനെ മതുലക്കണ്ണീ‍ർ എന്ന് വിശേഷിപ്പിച്ച രാഹുൽ ​ഗാന്ധി എന്നാൽ മുതലകള്‍ നിഷ്‌കളങ്കരാണ് എന്നും ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, ​ഗം​ഗ നദിയിൽ നൂറ് കണക്കിന് മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിലും കേന്ദ്രം വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ ആഞ്ഞടിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.