അമരാവതി : ആന്ധ്രപ്രദേശില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്‌ച (ഡിസംബര്‍ 22) വൈകിട്ട് നന്ദിഗാമ ടൗണിന് സമീപത്തെ ഹൈവേയിലാണ് അപകടം. നന്ദിഗമ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പെനുഗഞ്ചിപ്രോളു മുണ്ടലപ്പാട് റോഡിലുണ്ടായ കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായും നന്ദിഗമ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജനാര്‍ദന്‍ നായിഡു പറഞ്ഞു.