മുംബൈ : മഹാരാഷ്‌ട്രയിൽ പിതാവ് ദേഷ്യപ്പെട്ടതിന് 16 കാരൻ ആത്മഹത്യ ചെയ്‌തു (16 year old boy committed suicide). മൊബൈൽ ഫോണിൽ നിരന്തരം ഗെയിം കളിക്കുന്നതിന് അച്ഛൻ ദേഷ്യപ്പെട്ടതാണ് കുട്ടി ജീവനൊടുക്കാൻ കാരണം. മുംബൈയിലെ മാൽവാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്‌ച (16.11.2023)യാണ് സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്‌തത്.
മരണപ്പെട്ട കുട്ടി മൊബൈലിൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിന് അടിമയായിരുന്നെന്നും ഗെയിം കളിക്കുന്നത് തടഞ്ഞാൽ ഉപദ്രവിക്കുമെന്ന് ആൺകുട്ടി കുടുംബാംഗങ്ങളെ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. നവംബർ 16 ന് രാത്രി കുട്ടിയെ ഗെയിം കളിക്കുന്നതിന് പിതാവ് ശകാരിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്‌തിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വീടിന്‍റെ അടുക്കളയിൽ കുട്ടിയെ മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821