ETV Bharat / bharat

ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കാൻ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

author img

By

Published : May 27, 2021, 8:17 PM IST

ആംഫോട്ടെറിസിൻ-ബിയുടെ ഇറക്കുമതി ഏതെങ്കിലും വ്യക്തി നടത്തിയാൽ കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇറക്കുമതിക്കാരന് യഥാർത്ഥ തീരുവ നൽകാതെ കരാർ അടിസ്ഥാനത്തിൽ ഇറക്കുമതി അനുവദിക്കും.

Delhi HC allows duty free import duty free import of Amphotericin B import of Amphotericin B Amphotericin B Black fungus ഡൽഹി ഹൈക്കോടതി ബ്ലാക്ക് ഫംഗസ് ഡ്യൂട്ടി ഫ്രീ ആംഫോട്ടെറിസിൻ-ബി നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി ആംഫോട്ടെറിസിൻ-ബി ആംഫോട്ടെറിസിൻ ബി കസ്റ്റംസ് തീരുവ waiving customs duty customs duty മ്യൂക്കോർമൈക്കോസിസ് mucormycosis ഡൽഹി delhi ഡൽഹി ഹൈക്കോടതി Delhi HC Delhi
Black fungus treatment: Delhi HC allows duty-free import of Amphotericin B

ന്യൂഡൽഹി: കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരുന്നത് വരെ ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി നികുതി ഇളവോടുകൂടി ഇറക്കുമതി ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവായി.

ജസ്‌റ്റിസുമാരായ വിപിൻ സംഘിയും ജാസ്‌മീത് സിങ്ങും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്. ആംഫോട്ടെറിസിൻ-ബിയുടെ ഇറക്കുമതി ഏതെങ്കിലും വ്യക്തി നടത്തിയാൽ കേന്ദ്രത്തിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇറക്കുമതിക്കാരന് യഥാർഥ തീരുവ നൽകാതെ കരാർ അടിസ്ഥാനത്തിൽ ഇറക്കുമതി അനുവദിക്കും.

മ്യൂക്കോർമൈക്കോസിസ് ബാധിച്ച ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ആംഫോട്ടെറിസിൻ-ബി മരുന്ന് അത്യാവശ്യമാണെന്ന് ബെഞ്ച് വിലയിരുത്തി. മരുന്നിന്‍റെ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ ഇതിനൊരു പരിഹാരം ഉണ്ടാകുന്നത് വരെയെങ്കിലും കസ്റ്റംസ് തീരുവ ഒരു നിശ്ചിത കാലയളവിലേക്ക് പരിമിതപ്പെടുത്തുന്ന വിഷയത്തെ കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Also Read: ആംഫോട്ടെറിസിൻ-ബി മരുന്നുകളുടെ ഉൽ‌പാദനം വർധിപ്പിക്കുന്നതിന് അഞ്ച് കമ്പനികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.