ETV Bharat / bharat

'പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം എന്തുകൊണ്ട് നിരോധിക്കുന്നില്ല, പിന്തുണച്ചത് ബി.ജെ.പി'; ജെ.പി നദ്ദയ്‌ക്ക് കോണ്‍ഗ്രസിന്‍റെ മറുപടി - ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ കർണാടക പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ്

കർണാടക പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ ആരോപണത്തിനെതിരെ രംഗത്തെത്തിയത്

Congress tells centre to act against PFI  Congress linked to PFI says BJP leader Nadda  jahangirpuri violence  പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്  ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ കർണാടക പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ്
'പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം എന്തുകൊണ്ട് നിരോധിക്കുന്നില്ല, പിന്തുണച്ചത് ബി.ജെ.പി'; ജെ.പി നദ്ദയ്‌ക്ക് കോണ്‍ഗ്രസിന്‍റെ മറുപടി
author img

By

Published : Apr 18, 2022, 8:00 PM IST

ന്യൂഡൽഹി : കോൺഗ്രസിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്‌.ഐ) ബന്ധമുണ്ടെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് രംഗത്ത്. പി.എഫ്‌.ഐ സാമുദായിക സൗഹാർദം തകർക്കുന്നുവെന്ന് നിരന്തരം കുറ്റപ്പെടുത്തുന്നവരാണ് ബി.ജെ.പി. എന്നിട്ട് കേന്ദ്ര സർക്കാര്‍ എന്തുകൊണ്ട് ആ പാര്‍ട്ടിയെ നിരോധിക്കുന്നില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുകൂടിയായ ബി.കെ ഹരിപ്രസാദ് ചോദിച്ചു. ഇ.ടി.വി ഭാരതിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

രാമനവമി ഘോഷയാത്രയില്‍ ചില സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പി.എഫ്‌.ഐയ്‌ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കെയാണ് കോണ്‍ഗ്രസിനെതിരായ ഒളിയമ്പ് നദ്ദ തൊടുത്തത്. 'പി.എഫ്.ഐയെ നിരോധിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ തടയുന്നത് ആരാണെന്നും ബി.കെ ഹരിപ്രസാദ് ചോദിച്ചു.

അതേസമയം, എല്ലാത്തിനും കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് ബി.ജെ.പിക്ക് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിർനേറ്റ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ച് അവർക്ക് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ട് അവർ പി.എഫ്‌.ഐയ്‌ക്കെതിരെ നടപടിയെടുക്കുന്നില്ല. പി.എഫ്‌.ഐയെ പിന്തുണച്ചത് ബി.ജെ.പിയാണ്.

കഴിഞ്ഞ എട്ട് വർഷമായി കേന്ദ്ര സര്‍ക്കാര്‍ പി.എഫ്‌.ഐയെ നിരോധിക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.