ETV Bharat / bharat

'നിയമസഭകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം'; പാർട്ടികൾ നിയമസഭാംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന് ഓം ബിർള - DIGNITY OF LEGISLATIVE BODIES

അഖിലേന്ത്യാ പ്രിസൈഡിങ് ഓഫീസേഴ്‌സ് സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഓം ബിര്‍ള.

LOK SABHA SPEAKER OM BIRLA  DISRUPTIONS IN LEGISLATIVE BODIES  ലോക്‌സഭ സ്‌പീക്കർ ഓം ബിർള  നിയമസഭകളിലെ തടസങ്ങള്‍
File photo of Om Birla ((Getty Images))
author img

By ETV Bharat Kerala Team

Published : Jan 21, 2025, 5:10 PM IST

പട്‌ന: രാഷ്‌ട്രീയ പാർട്ടികൾ അവരുടെ നിയമസഭാംഗങ്ങൾക്ക് ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർള. നിയമസഭകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാന്‍ ഇത് ആവശ്യമാണെന്നും ഓം ബിര്‍ള പറഞ്ഞു. 85-ാമത് അഖിലേന്ത്യാ പ്രിസൈഡിങ് ഓഫീസേഴ്‌സ് സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍ ഓം ബിര്‍ള.

'നിയമനിർമ്മാണ സ്ഥാപനങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഹകരിക്കണം. രാഷ്‌ട്രീയ പാർട്ടികൾ അവരുടെ നിയമസഭാംഗങ്ങൾക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കി നല്‍കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ.'- ഓം ബിർള പറഞ്ഞു. പല നിയമസഭകളിലും തടസങ്ങള്‍ നിരന്തരം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇത് പറയുന്നത് എന്നും ഓം ബിര്‍ള സൂചിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിയമസഭാ സ്ഥാപനങ്ങളെ ചർച്ചയുടെയും സംവാദങ്ങളുടെയും കേന്ദ്ര ബിന്ദുവാക്കി മാറ്റാൻ പ്രിസൈഡിങ് ഓഫീസർമാർ തീരുമാനിച്ചിരിക്കുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയമസഭകളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാനും പ്രിസൈഡിങ് ഓഫീസർമാർ തീരുമാനിച്ചതായി ലോക്‌സഭാ സ്‌പീക്കർ പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ അംഗീകരിച്ച 22 ഭാഷകളിൽ 1947 മുതൽ ഇന്ന് വരെയുള്ള പാർലമെന്‍ററി സംവാദങ്ങൾ പാർലമെന്‍റ് ഉടൻ ലഭ്യമാക്കുമെന്ന് ഓം ബിര്‍ള പ്രഖ്യാപിച്ചു. 1947 മുതലുള്ള എല്ലാ സംവാദങ്ങളും ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാക്കാൻ വിധാൻ സഭകളും ശ്രമിക്കണം. ഇതിനായി പാർലമെന്‍ററി സെക്രട്ടേറിയറ്റിൽ നിന്ന് സാങ്കേതിക സഹായം ലഭിക്കുമെന്നും സ്‌പീക്കര്‍ അറിയിച്ചു.

സമാപന സമ്മേളനത്തിൽ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ, ബിഹാർ നിയമസഭാ സ്‌പീക്കർ നന്ദ് കിഷോർ യാദവ്, ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ അവധേഷ് നാരായൺ സിങ് തുടങ്ങിയവർ പങ്കെടുത്തു.

Also Read : 'ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ ലാഭം കൊയ്യുന്നത് മറ്റുചിലര്‍'; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - RAHUL GANDHI SLAMS BJP GOVERNMENT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.