ETV Bharat / bharat

കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ സ്റ്റെപെന്‍ഡ്, സങ്കല്‍പ് പത്രയുടെ രണ്ടാം ഭാഗവുമായി ബിജെപി - FREE EDUCATION FROM KG TO PG

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുള്ള മറ്റൊരു കൂട്ടം തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളുമായി ബിജെപി സങ്കല്‍പ്പ് പത്രയുടെ രണ്ടാം ഭാഗം പുറത്തിറക്കി ബിജെപി.

BJP MANIFESTO DELHI POLLS  BJP SANKALP PATRA  DELHI ASSEMBLY ELECTIONS 2025  ANURAG TAKUR
BJP MPs Anurag Thakur and Ramvir Singh Bidhuri with Delhi party President Virendra Sachdeva during the launch of the second part of the party's 'Sankalp Patra (PTI)
author img

By ETV Bharat Kerala Team

Published : Jan 21, 2025, 3:06 PM IST

ന്യൂഡല്‍ഹി:ഭാരതീയ ജനത പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ സങ്കല്‍പ്പ് പത്രയുടെ രണ്ടാം ഭാഗം പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറാണ് വരുന്ന നിയമസഭ െതരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയത്.

പല പദ്ധതികളും പത്രിക മുന്നോട്ട് വയ്ക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം പത്രിക വാഗ്‌ദാനം ചെയ്യുന്നു. യുപിഎസ്‌സി സിവില്‍ സര്‍വീസ്, സംസ്ഥാന സര്‍വീസുകള്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും പത്രികയില്‍ വാഗ്‌ദാനം ചെയ്യുന്നു. രണ്ട് തവണ പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് 15000 രൂപ വരെ സഹായം നല്‍കുമെന്നാണ് വാഗ്‌ദാനം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പോളിടെക്‌നിക്കുകളിലും ഐടിഐകളിലും സാങ്കേതിക പഠനം നടത്തുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഭീം റാവു അംബേദ്ക്കര്‍ സ്റ്റൈപെന്‍ഡ് ഇനത്തില്‍ പെടുത്തി പ്രതിമാസം ആയിരം രൂപ വീതം സഹായം നല്‍കും.

ഓട്ടോ-ടാക്‌സി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്നും ബിജെപി വാഗ്‌ദാനം ചെയ്യുന്നു. ഡ്രൈവര്‍മാര്‍ക്ക് പത്ത് ലക്ഷം രൂപ ലൈഫ് ഇന്‍ഷ്വറന്‍സും അഞ്ച് ലക്ഷം രൂപ അപകട ഇന്‍ഷ്വറന്‍സും നല്‍കും. വീട്ടുജോലിക്കാര്‍ക്കുള്ള ക്ഷേമ ബോര്‍ഡും പരിഗണനയിലുണ്ട്. ഇതേ ഇന്‍ഷ്വറന്‍സ് പരിരക്ഷ അവര്‍ക്കും നല്‍കാനാണ് ആലോചന.

അധികാരത്തിലെത്തിയാല്‍ എഎപി സര്‍ക്കാരിന്‍റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ജലജീവന്‍ ദൗത്യം നടപ്പാക്കുന്നതില്‍ എഎപി സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചെന്നും ഠാക്കൂര്‍ കുറ്റപ്പെടുത്തി. അധികാരത്തിലേറിയാല്‍ ഡല്‍ഹി ജനതയ്ക്ക് ക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം പതിനേഴിനാണ് പ്രകടന പത്രികയുടെ ഒന്നാം ഭാഗം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുറത്തിറക്കിയത്. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ ചില വാഗ്‌ദാനങ്ങളും ഉള്‍പ്പെടുത്തി ആയിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. അറുപതിനും എഴുപതിനുമിടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 2500 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്നും എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് 3000 രൂപ നല്‍കുമെന്നുമടക്കമുള്ള വാഗ്‌ദാനങ്ങള്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നു.

സ്‌ത്രീകള്‍ക്കായി മാതൃസുരക്ഷ വന്ദനയും അവതരിപ്പിക്കും. എല്ലാ ഗര്‍ഭിണികള്‍ക്കും ആറ് പോഷക കിറ്റുകളും 21000 രൂപയുമാണ് ഇതിലൂടെ വാഗ്‌ദാനം ചെയ്യുന്നത്.

27 വര്‍ഷം മുമ്പാണ് ബിജെപി ഏറ്റവും ഒടുവില്‍ ഡല്‍ഹി ഭരിച്ചത്. കഴിഞ്ഞ തവണ കേവലം മൂന്ന് സീറ്റുകള്‍ മാത്രമാണ് 2015ല്‍ രാജ്യതലസ്ഥാനത്ത് ബിജെപിക്ക് സ്വന്തമാക്കാനായത്. 2020ല്‍ ഇത് എട്ടായി വര്‍ദ്ധിപ്പിച്ചു. അടുത്തമാസം അഞ്ചിനാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.

Also Read: ബിജെപി പ്രകടന പത്രിക അപകടകരമെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സൗജന്യ വിദ്യാഭ്യാസം ഇല്ലാതാക്കുമെന്നും കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.