ETV Bharat / bharat

BJP JDS Alliance In Loksabha Poll 'ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടും'; ബിജെപി ജെഡിഎസ്‌ സഖ്യത്തെ സ്വാഗതം ചെയ്‌ത് യെദ്യൂരപ്പ - സഖ്യം

BJP and JDS Will Jointly Face Loksabha Poll: സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നും യെദ്യൂരപ്പ പറഞ്ഞു

BJP JDS Alliance in Loksabha Poll  BJP  JDS  BJP JDS Alliance  Loksabha Poll  BJP and JDS Will Jointly Face Loksabha Poll  Loksabha Election  BJP  BS Yediyurappa  Bengaluru Freedom Park  HD Deve Gowda  ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടും  ലോക്‌സഭ  ബിജെപി ജെഡിഎസ്‌  സ്വാഗതം ചെയ്‌ത് യെദ്യൂരപ്പ  യെദ്യൂരപ്പ  സഖ്യം  ബസവരാജ ബൊമ്മൈ
BJP JDS Alliance in Loksabha Poll
author img

By ETV Bharat Kerala Team

Published : Sep 8, 2023, 4:22 PM IST

ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ (Loksabha Election) ബിജെപിയുമായി (BJP) കൈകോര്‍ത്ത് നേരിടാനൊരുങ്ങി ജെഡിഎസ്‌ (JDS). ഇതിന്‍റെ ഭാഗമായി കര്‍ണാടകയിലെ ലോക്‌സഭ സീറ്റുകളില്‍ ബിജെപിയുമായി സഖ്യത്തിലൂടെ മത്സരിക്കാനൊരുങ്ങുന്ന ജെഡിഎസിന്‍റെ തീരുമാനത്തെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്‌ യെദ്യൂരപ്പ (BS Yediyurappa) സ്വാഗതം ചെയ്‌തു. സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഖ്യത്തെക്കുറിച്ച് വ്യക്തമാക്കി: ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ (Bengaluru Freedom Park) വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് യെദ്യൂരപ്പ ബിജെപി-ജെഡിഎസ്‌ സഖ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. സഖ്യ ചര്‍ച്ചകളുടെ ഭാഗമായി ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയും (HD Deve Gowda) ഞങ്ങളുടെ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്‌ച നടന്നു. ഇരുവിഭാഗം നേതാക്കളും സഖ്യത്തിന് ധാരണയുമായി. മാത്രമല്ല ജെഡിഎസിന് നാല് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായെന്നും യെദ്യൂരപ്പ പറഞ്ഞു.

ഇതുപ്രകാരം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാല് സീറ്റുകളില്‍ ജെഡിഎസും അവശേഷിക്കുന്ന 24 സീറ്റുകളില്‍ ബിജെപിയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തെ സ്വാഗതം ചെയ്യുന്നു. ഇത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങളെ സഹായിക്കുമെന്നും സഖ്യം 25 മുതല്‍ 26 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഖ്യം സംസ്ഥാനത്തെ രക്ഷിക്കാനെന്ന് ബൊമ്മൈ: ബിജെപി-ജെഡിഎസ്‌ സഖ്യത്തെ മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും സ്വാഗതം ചെയ്‌തു. കർണാടകയെ രക്ഷിക്കാനാണ് സഖ്യമുണ്ടാക്കിയത്. പ്രതിപക്ഷം സ്വാഭാവികമായി ഒറ്റക്കെട്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ രക്ഷിക്കാൻ ഒന്നിക്കേണ്ടത് നിലവിലെ ആവശ്യമാണെന്നും ബൊമ്മൈ പറഞ്ഞു.

Also Read: ബിജെപിയില്‍ ചേരാന്‍ യെദ്യൂരപ്പയുടെ മകന്‍ പണം വാഗ്‌ദാനം ചെയ്‌തു, എത്തിയശേഷം മര്യാദ കിട്ടിയില്ല ; തുറന്നടിച്ച് എംഎല്‍സി എച്ച് വിശ്വനാഥ്

മുമ്പ് സഖ്യത്തെ തള്ളി: എന്നാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ജെഡിഎസ്‌ സഖ്യമുണ്ടാക്കില്ലെന്ന് മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന ജെഡിഎസ്‌ നേതാവ് എച്ച്‌ഡി ദേവഗൗഡ മുമ്പ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ജെഡിഎസും ബിജെപിയും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹത്തിന്‍റെ മകനും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പറഞ്ഞിരുന്നതിന് പിന്നാലെയായിരുന്നു ദേവഗൗഡയുടെ പ്രതികരണം. 2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ ജെഡിഎസ് സ്വതന്ത്രമായി നേരിടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ഉചിതമായ തീരുമാനം പിന്നീട് എടുക്കുമെന്നും അദ്ദേഹം പറയാന്‍ മറന്നില്ല. ജെഡിഎസ് രണ്ട് മുതല്‍ ആറ് സീറ്റില്‍ വരെയാണ് വിജയിക്കാന്‍ സാധ്യതയെങ്കില്‍ പോലും പാർട്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും ശക്തമായ അടിത്തറയുള്ള സീറ്റുകളിലാണ് പാർട്ടി മത്സരിക്കുകയെന്നും അന്ന് ദേവഗൗഡ വാര്‍ത്താസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് രണ്ട് മാസത്തോടടുക്കവെയാണ് ബിജെപി ജെഡിഎസ്‌ സഖ്യ ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുന്നതായുള്ള വിവരങ്ങളെത്തുന്നത്.

Also Read: Karnataka Govt Gruha Lakshmi Programme വാഗ്‌ദാനം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; കുടുംബത്തിന്‍റെ ചുമതല വഹിക്കുന്ന സ്‌ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.