ETV Bharat / bharat

വർഷങ്ങളുടെ അധ്വാനം, വികാരവും വികസനവും പറഞ്ഞു; വടക്ക് കിഴക്ക് താമര നിറഞ്ഞു, ഇനി കേരളത്തിലേക്ക്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയതില്‍ വർഷങ്ങളായി ആർഎസ്എസ് നടത്തിയ പ്രവർത്തനങ്ങളുടെ പങ്കുണ്ട്. കൃസ്‌ത്യൻ സമുദായത്തിന് വലിയ ഭൂരിപക്ഷമുള്ള നാഗാലാൻഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ ഈ രാഷ്ട്രീയ വിജയം കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രയോഗിക്കാൻ ബിജെപിക്ക് കരുത്തുപകരുമെന്ന് വിലയിരുത്തുകയാണ് ഇടിവി ഭാരത് ന്യൂസ് എഡിറ്റർ ബിലാല്‍ ബട്ട്.

BJP aims Kerala  BJP aims Kerala after their Success on northeast  Success on northeast  BJP now aims to bloom in kerala  BJP  Will they Success in Kerala  വികാരവും വികസനവും പറഞ്ഞു  വടക്ക് കിഴക്ക് താമര നിറഞ്ഞു  ഇനി കേരളത്തിലേക്ക്  ആർഎസ്എസ്  ബിജെപിക്ക് അധികാരത്തിലെത്താനുള്ള വഴി  ബിജെപി  കൃസ്‌ത്യൻ സമുദായം  നാഗാലാൻഡ്  ഇടിവി ഭാരത്  ബിലാല്‍ ബട്ട്  ത്രിപുരയില്‍ ബിജെപി  നരേന്ദ്രമോദി  അമിത് ഷാ  ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല  വടക്കുകിഴക്കൻ മേഖല  നാഗാലിം  ബിജെപിയുടെ വിജയം  ഗ്രേറ്റർ നാഗാലാൻഡ്  മേഘാലയ
വടക്ക് കിഴക്ക് താമര നിറഞ്ഞു, ഇനി കേരളത്തിലേക്ക്
author img

By

Published : Mar 9, 2023, 10:41 PM IST

ഹൈദരാബാദ്: ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എക്കാലവും അവരുടെ രാഷ്ട്രീയം വ്യാപിപ്പിക്കുന്നതിന് അപ്രാപ്യമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളില്‍ ഏറ്റവും ഒടുവില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കോ സഖ്യത്തിനൊപ്പമോ അധികാരത്തിലെത്താൻ ബിജെപിക്ക് കഴിയുന്ന സാഹചര്യമാണുള്ളത്.

ത്രിപുരയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടങ്ങി സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ തത്സമയം സാന്നിധ്യം അറിയിക്കുകയും ചെയ്‌തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയതില്‍ ആർഎസ്എസിന് കൃത്യമായ പങ്കുണ്ടെന്ന് വിലയിരുത്തുകയാണ് ഇടിവി ഭാരത് ന്യൂസ് എഡിറ്റർ ബിലാല്‍ ബട്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തില്‍ എങ്ങനെയാണ് ബിജെപി വ്യത്യസ്ത മേഖലകളില്‍ ഇടപെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ്. ദേശീയ തലത്തില്‍ ഉയർത്തുന്നതും ഉന്നയിക്കുന്നതും നടപ്പാക്കാൻ ആഗ്രഹിക്കുന്നതുമായ വിഷയങ്ങൾക്കപ്പുറം വടക്കുകിഴക്കൻ മേഖലയെ പ്രത്യേകമായി പരിഗണിച്ചാണ് ബിജെപി അവിടെ ജനങ്ങളിലേക്ക് ഇറങ്ങിയത്. ഗ്രേറ്റർ നാഗാലാൻഡ് എന്ന വാദം ഉന്നയിക്കുന്നവരുടെ മുദ്രാവാക്യമായ നാഗാലിം പൊതുയോഗത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചത് അതിന് ഒരു ചെറിയ ഉദാഹരണം മാത്രം.

ഒന്നും ഒരു ദിവസം കൊണ്ടല്ല: വർഷങ്ങളുടെ പ്രവർത്തനത്തിന്‍റെ ഫലമായിട്ടാണ് ആർഎസ്എസ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയില്‍ സ്വാധീനം ഉറപ്പിച്ചത്. വൈജാത്യങ്ങളുടെ വിളനിലമായ ഇന്ത്യയുടെ വടക്കുകിഴക്കൻ മണ്ണില്‍ നൂറില്‍ നിന്ന് ആറായിരമായി ആർഎസ്എസ് യൂണിറ്റുകൾ വളർന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖല എക്കാലവും ഒരു സംഘർഷ മേഖലയായിരുന്നു. വിഘടനവാദത്തെ വേണ്ട വിധം കൈകാര്യം ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചതുമില്ല. അതുകൊണ്ടു തന്നെ ആർഎസ്എസിന് അവരുടെ പ്രവർത്തന ഫലമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാനും അത് വഴി ബിജെപിക്ക് സുഗമമായി അധികാരത്തിലെത്താനും കഴിഞ്ഞു. തല്‍ഫലമായി കോൺഗ്രസ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സ്ഥിതിയിലെത്തി.

BJP aims Kerala  BJP aims Kerala after their Success on northeast  Success on northeast  BJP now aims to bloom in kerala  BJP  Will they Success in Kerala  വികാരവും വികസനവും പറഞ്ഞു  വടക്ക് കിഴക്ക് താമര നിറഞ്ഞു  ഇനി കേരളത്തിലേക്ക്  ആർഎസ്എസ്  ബിജെപിക്ക് അധികാരത്തിലെത്താനുള്ള വഴി  ബിജെപി  കൃസ്‌ത്യൻ സമുദായം  നാഗാലാൻഡ്  ഇടിവി ഭാരത്  ബിലാല്‍ ബട്ട്  ത്രിപുരയില്‍ ബിജെപി  നരേന്ദ്രമോദി  അമിത് ഷാ  ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല  വടക്കുകിഴക്കൻ മേഖല  നാഗാലിം  ബിജെപിയുടെ വിജയം  ഗ്രേറ്റർ നാഗാലാൻഡ്  മേഘാലയ
നരേന്ദ്രമോദി, അമിത്‌ഷാ, ജെ.പി നഡ്ഡ എന്നിവ്ക പ്രചരണ വേദിയില്‍

ഭൂരിഭാഗം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അർത്ഥമുണ്ടായിരുന്നില്ല. കാരണം വിമത ഗ്രൂപ്പുകൾ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യും. പ്രത്യക്ഷത്തിൽ, അത് കോൺഗ്രസ് പാർട്ടിയെ ദിവസം ചെല്ലുന്തോറും ആത്മസംതൃപ്തിയിലേക്ക് നയിച്ചു. കലാപം അടിച്ചമർത്തലും സമാധാനം കൊണ്ടുവരികയുമാണ് വടക്കുകിഴക്കൻ മേഖലയിലെ ആകെയുള്ള രാഷ്ട്രീയ ദൗത്യമായി കോൺഗ്രസ് കണ്ടത്. സമാധാന ശ്രമങ്ങൾ പതിറ്റാണ്ടുകളായി നടത്തുന്നതിനിടെ വികസനം എന്നത് നഷ്‌ടമായി. ഈ മേഖലയിലെ ജനങ്ങൾ വികസനത്തിനായി അതിയായി ആഗ്രഹിച്ചു.

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സംഘർഷത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് പകരം അവരുടെ അഭിലാഷങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചാണ് ബിജെപി സംസാരിച്ചത്. അതിനൊപ്പം പ്രാദേശിക പാർട്ടികളുമായി കൈകോർക്കുകയും ഗ്രാമങ്ങളില്‍ പോലും ചുവടുറപ്പിക്കുകയും ചെയ്‌തു. ശരിക്കും അവരില്‍ ഒരാളായി ബിജെപി മാറി.

ഹിന്ദു പാർട്ടി എന്ന ലേബല്‍ ഉൾക്കൊള്ളുന്ന പാർട്ടി എന്ന നിലയില്‍ ക്രിസ്ത്യാൻ സമൂഹം ആധിപത്യം പുലർത്തുന്ന രണ്ട് സംസ്ഥാനങ്ങളായ നാഗാലാൻഡും മേഘാലയയും മറ്റ് സംസ്ഥാനങ്ങളേക്കാൾ ബിജെപിക്ക് വളരെയധികം പ്രധാനമാണ്. നാഗാലാൻഡിലും മേഘാലയയിലും ക്രിസ്ത്യാനികൾ യഥാക്രമം 88%, 75% എന്നിങ്ങനെയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകൾ രൂപീകരിച്ചാൽ പാർട്ടി എല്ലാവരെയും ഉൾക്കൊള്ളുന്നുണ്ട് എന്ന ധാരണ രൂപപ്പെടുകയും ചെയ്യും. ക്രിസ്‌തുമതത്തിന് സ്വാധീനം ഉള്ള സംസ്ഥാനം എന്ന നിലയില്‍ മാത്രമല്ല വിശാല നാഗാലാൻഡിനായുള്ള ആഹ്വാനവും വിഘടനവാദം നിയന്ത്രിക്കുക എന്നതും അവിടെ സർക്കാർ രൂപീകരിക്കുക എന്നതും ബിജെപിക്ക് വെല്ലുവിളി തന്നെയാണ്.

വൈകാരികതയെ മുതലെടുത്തു: 2014ല്‍ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ തന്നെ നരേന്ദ്രമോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യം കാണിച്ചിരുന്നു. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താൻ ബിജെപിയും തന്ത്രങ്ങൾ രൂപപ്പെടുത്തി. 2014 ഡിസംബറിൽ കിസാമയിലെ ഹോൺബിൽ ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. നാഗാലാൻഡിലെ എല്ലാ പ്രാദേശിക വിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ള വേഴാമ്പൽ ഉത്സവം തിരഞ്ഞെടുക്കുന്നത് തികച്ചും തന്ത്രപരമായ നീക്കമായിരുന്നു. അന്ന് ഗ്രേറ്റർ നാഗാലാൻഡ് വാദം ഉന്നയിക്കുന്നവരുടെ മുദ്രാവാക്യമായ ‘നാഗലിം’ എന്ന മുദ്രാവാക്യം ഉയർത്തിയ മോദി നടത്തിയത് ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നീക്കമാണ്. 2013ലെ തെരഞ്ഞെടുപ്പില്‍ പൂർണമായും തകർന്നടിഞ്ഞ സംസ്ഥാനത്ത് പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയും വൈകാരിക വിഷയങ്ങളില്‍ ഇടപെട്ടും വികസന വാദം ഉയർത്തിയുമാണ് ബിജെപി പത്ത് വർഷത്തിന് ശേഷം മികച്ച മുന്നേറ്റം നടത്തി അധികാരത്തിന്‍റെ ഭാഗമായത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങൾ ബിജെപി നടത്തി. നാഗാലാൻഡിലെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് അന്നത്തെ കേന്ദ്രമന്ത്രിയും കേരളത്തിലെ ക്രിസ്‌ത്യൻ മതവിഭാഗത്തില്‍ നിന്നുള്ള നേതാവുമായ അല്‍ഫോൻസ് കണ്ണന്താനതത്തെ നിയമിച്ചു. അവിടെയെത്തിയ കണ്ണന്താനം ക്രിസ്ത്യൻ പള്ളികൾ നവീകരിക്കുമെന്ന പ്രഖ്യാപനമാണ് സ്വന്തം വിഭാഗത്തിലുള്ളവർക്ക് നല്‍കിയത്. അതേസമയം കോൺഗ്രസ് അവിടെ അധികാരത്തിലെത്താൻ വഴികൾ ആലോചിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രദേശിക പാർട്ടികൾ, മതവിഭാഗങ്ങൾ എന്നിവരുടെ പിന്തുണ ബിജെപി ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. വടക്ക് കിഴക്കൻ മേഖലയിലെ രാഷ്ട്രീയ പാർട്ടികളെയും അവർ ആഗ്രഹിക്കുന്ന വികസന സ്വപ്‌നങ്ങളുടെ സാധ്യതകളെയും ബിജെപിയുടെ ദേശീയ മുഖവും കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പാർട്ടി എന്ന ഇമേജും അപ്പൊഴേക്കും വളരെയധികം സ്വാധാനിച്ചു കഴിഞ്ഞിരുന്നു.

മുഖമായി മോദിയും അമിത് ഷായും: വടക്ക് കിഴക്കൻ മേഖലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടാണ് പ്രചാരണം നയിച്ചത്. അതിനായി അൻപത് തവണയാണ് മോദി വടക്ക് കിഴക്കൻ മേഖലയിലെത്തിയത്. 70 ബിജെപി മന്ത്രിമാർ 400 തവണയാണ് മേഖലയില്‍ സന്ദർശനം നടത്തിയത്. പ്രാദേശിക പാർട്ടികളുമായുണ്ടാക്കിയ സഖ്യത്തിന് ദീർഘനാൾ ആയുസുണ്ടാകുമോ എന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കുന്നില്ല, മറിച്ച് കോൺഗ്രസിന് ആ മേഖലയിലുള്ള സ്വാധീനം നഷ്‌ടപ്പെടുത്തുന്നതിനും ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചിര പരിചിത മുഖവുമായി എത്തിപ്പെടാൻ സഹായകമായി.

ഈ തന്ത്രം കേരളത്തിലേക്കും: നിലവില്‍ കേരളത്തില്‍ ഇടതുപക്ഷവും കോൺഗ്രസും തമ്മില്‍ സഖ്യമില്ല. ഇരുവരും പരസ്‌പരം പോരടിക്കുന്നവരുമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സമ്പൂർണമായി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടുവെങ്കിലും കേരളത്തില്‍ വ്യാപകമായി സ്വാധീനമുള്ള ആർഎസ്എസ് യൂണിറ്റുകൾ വഴി അവർക്ക് ശക്തി വീണ്ടെടുക്കാവുന്നതാണ്. സിപിഎം സർക്കാർ ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാന എന്ന നിലയില്‍ കേരളം നിലവിൽ ശ്രദ്ധാകേന്ദ്രമാണ്. നാഗാലാൻഡ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പോലെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് ബിജെപി എന്ന ബോധ്യം സൃഷ്‌ടിച്ച് ജനങ്ങളുടെ പിന്തുണ നേടാൻ ബിജെപി വലിയ ശ്രമമാണ് കേരളത്തില്‍ നടത്തുന്നത്. കോൺഗ്രസും നിലവിലെ ഇടതുപക്ഷ സർക്കാരും ഉണ്ടാക്കുന്ന രാഷ്ട്രീയ പഴുതുകളെ ആശ്രയിച്ചാണ് കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ വളർച്ച.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.