ETV Bharat / bharat

ലുഡോ കളിച്ച് പ്രണയത്തിലായി, ബിഹാർ സ്വദേശിക്ക് ജീവിതത്തിലും പങ്കാളിയായി യുപി സ്വദേശിനി

ലുഡോ ഗെയിം കളിച്ച് പ്രണയത്തിലായ ബിഹാർ സ്വദേശിയും ഉത്തർ പ്രദേശ് സ്വദേശിനിയും വിവാഹിതരായി

author img

By

Published : Apr 25, 2023, 7:35 PM IST

Marriage  ludo  ludo game love story  fell in love by playing ludo  ludo marriage bihar  national news  bihar man married Uttar Pradesh women  ലുഡോ  ലുഡോ കളിച്ച് പ്രണയത്തിലായി  ബിഹാർ സ്വദേശി  ബിഹാർ വാർത്തകൾ  പ്രണയം  വിവാഹം
ലുഡോ കളിച്ച് പ്രണയത്തിലായി

ഗയ: ലുഡോ കളിച്ച് പ്രണയത്തിലായ യുവാവും യുവതിയും വിവാഹിതരായി. ബിഹാറിലെ ഗയ സ്വദേശിയായ പങ്കജ് ചൗധരി ഉത്തർ പ്രദേശിലെ കുശിനഗർ സ്വദേശിനിയായ നേഹയേയാണ് വിവാഹം ചെയ്‌തത്. ഇരുവരും ഓൺലൈനായി ലുഡോ കളിച്ചാണ് പരിചയപ്പെട്ടത്. ആദ്യം സൗഹൃദത്തിലായിരുന്നെങ്കിലും കൂടുതൽ അടുത്തറിഞ്ഞപ്പോൾ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

ആദ്യം ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചിരുന്നതിനാൽ പെൺകുട്ടിയെ കാണാനില്ലെന്ന് നേഹയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് യുപി പൊലീസിന്‍റെ പ്രത്യേക സംഘം ബിഹാറിലെ പങ്കജിന്‍റെ വീട്ടിലെത്തി അന്വേഷണവും നടത്തി. എന്നാൽ പെൺകുട്ടിയ്‌ക്ക് പ്രായപൂർത്തിയായതാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കേസ് ഉപേക്ഷിക്കുകയായിരുന്നു.

നേഹ തന്നെയാണ് പങ്കജിന്‍റെ വീട്ടുകാരോട് യുവാവിനെ വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്ന വിവരം അവതരിപ്പിച്ചത്. ഓൺലൈൻ പരിചയത്തിലൂടെയുള്ള ബന്ധം അറിഞ്ഞ് ആദ്യം ഇരു വീട്ടുകാരും സ്‌തംഭിച്ചെങ്കിലും പിന്നീട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ബിഹാറിൽ വച്ച് തന്നെയാണ് ഇരുവരും വിവാഹിതരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.