ഖഗാരിയ: ബിഹാറില്‍ ദിവസക്കൂലിക്കാരനായ തൊഴിലാളിയോട് 37.5 ലക്ഷം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. എന്നാല്‍ തനിക്ക് ദിവസം 500 രൂപ പോലും വരുമാനമില്ലെന്നാണ് അലൗലി ബ്ലോക്കിലെ മഗൗന ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളിയായ ഗിരീഷ് പറയുന്നത്.
'തിരിമറി പാൻ കാർഡില്‍': രാജസ്ഥാനിലെ പാലിയിൽ ഗിരീഷിന്റെ പേരിൽ ഒരു കമ്പനിയുണ്ടെന്നും നോട്ടീസിൽ പറയുന്നു. എന്നാല്‍ താന്‍ രാജസ്ഥാനില്‍ ഇതുവരെ പോയിട്ട് പോലും ഇല്ലെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ പാന്‍കാര്‍ഡില്‍ വലിയ തുകയുടെ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.
അതേസമയം താൻ കുറച്ചുകാലം മുമ്പ് ഡൽഹിയിൽ കൂലിപ്പണിയെടുത്തിരുന്നു. ഈ സമയത്ത് ചിലര്‍ തന്‍റെ പേരില്‍ പാന്‍കാര്‍ഡ് നിര്‍മിക്കുന്നതിന് രേഖകള്‍ ചോദിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചതോടെയാണ് പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ട കാര്യം ഇദ്ദേഹം അറിയുന്നത്. സംഭവം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം; നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്