പട്ന: ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ തട്ടികൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയെ ജീവനോടെ കത്തിച്ചു. ബീഹാറിലെ റാണിഗാംഗില്‍ ബെൽഗച്ചി ഗ്രാമത്തിനടുത്താണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിഷയം പുറത്തുവന്നത്.
ബുധനാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം അടുത്തുള്ള ഗോതമ്പ് തോട്ടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തോട്ടത്തിനടുത്ത് ആദ്യമായി യുവതിയെ കണ്ടതിനാല്‍, കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതില്‍ യുവതിക്ക് പങ്കുണ്ടെന്ന് ഗ്രാമവാസികള്‍ സംശയിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതിയെ അതിക്രൂരമായി മര്‍ദ്ധിക്കുന്നതും തുടര്‍ന്ന് ജീവനോടെ ചുട്ടുകൊല്ലുന്നതും.
അതേസമയം, മരിച്ച കുഞ്ഞിന്‍റെ പിതാവുമായി യുവതിക്ക് രഹസ്യ ബന്ധമുള്ളതായും ഇയാളെ കാണാനായാണ് യുവതി എത്തിയതെന്നും റാണിഗാംഗ് എസ്‌ഡിപിഒ കെഡി സിംഗ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.