ഇന്ത്യ-ചൈന സംഘർഷം; അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ബോധവാന്മാരാണെന്ന് ഇന്ത്യ - പീപ്പിൾസ് ലിബറേഷൻ ആർമി
പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ സൈന്യവുമായുള്ള ധാരണ പ്രകാരം കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളിൽ നിന്ന് വ്യാഴാഴ്‌ച പിന്മാറി
ന്യൂഡൽഹി: അതിർത്തികളിൽ ശാന്തിയും സമാധാനവും നിലനിർത്താനും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും ബോധവാന്മാരാണെന്ന് ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയെ ബഹുമാനിക്കണം. കാരണം ഇത് അതിർത്തി പ്രദേശങ്ങളുടെ സമാധാനത്തിന്‍റെ അടിത്തറയാണ്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ സൈന്യവുമായുള്ള ധാരണ പ്രകാരം കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളിൽ നിന്ന് വ്യാഴാഴ്‌ച പിന്മാറി.
ഗാൽവാൻ ഉൾപ്പെടെയുള്ള എൽഎസിയിലെ സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. അതിർത്തി ചർച്ചകളുടെ പ്രത്യേക പ്രതിനിധികളായ ഡോവലും വാങും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളുടെയും സൈന്യം കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് പിന്മാറാൻ തുടങ്ങി. പിന്മാറൽ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരുപക്ഷത്തെയും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമെന്നും ശ്രീവാസ്‌തവ പറഞ്ഞു.