ഡെറാഡൂൺ: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമായാണ് ഇത്തരമൊരു തീരുമാനമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.
ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നുവെന്ന് റാവത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ച ശേഷം രാജ്യത്ത് ആളുകൾ ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒരു സ്വാശ്രയ രാഷ്ട്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രശംസിച്ച റാവത്ത്, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാജ്യം അതിവേഗം ആധുനിക സ്വത്വം പുന സ്ഥാപിക്കുകയാണെന്ന് പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ, എൻ -95 മാസ്കുകൾ എന്നിവ രാജ്യത്ത് വലിയ തോതിൽ നിർമ്മിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.