ETV Bharat / bharat

ഉത്തരാഖണ്ഡിൽ കൊവിഡ് പരിശോധനയ്ക്കുളള തുക കുറച്ചു

ആന്‍റിജൻ പരിശോധനക്ക് അനുവദനീയമായ പരമാവധി തുക 679 രൂപയായും, ആർടി-പിസിആർ പരിശോധനക്ക് 850 രൂപയായും സർക്കാർ നിശ്ചയിച്ചു.

Uttarakhand govt revises prices of COVID-19 Rapid Antigen Testing  RT-PCR tests  ഉത്തരാഖണ്ഡിൽ കൊവിഡ് പരിശോധനയ്ക്കുളള ചെലവ് കുറച്ചു  ഡെറാഡൂൺ  ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ കൊവിഡ് പരിശോധനയ്ക്കുളള ചെലവ് കുറച്ചു
author img

By

Published : Nov 26, 2020, 5:23 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കൊവിഡ് -19 റാപ്പിഡ് ആന്‍റിജൻ പരിശോധനക്കുളള തുക കുറച്ചു. ആന്‍റിജൻ പരിശോധനക്കുളള അനുവദനീയമായ പരമാവധി തുക 679 രൂപയായും, ആർടി-പിസിആർ പരിശോധനക്ക് 850 രൂപയായും സർക്കാർ നിശ്ചയിച്ചു. സ്വകാര്യ ലബോറട്ടറികളിൽ നേരത്തെ ആന്‍റിജൻ പരിശോധനക്ക് 900 രൂപയും, ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് 1,400 രൂപ മുതൽ 1,650 രൂപ വരെയായിരുന്നു തുക. പകർച്ചവ്യാധി വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു.

ഡൽഹിയിൽ നിന്ന് ഇവിടെയെത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പറഞ്ഞു.ഡൽഹിയിൽ കൊവിഡ് രോഗികൾ വർധിക്കുന്നതിലാണ് ഈ തീരുമാനം. ഇതിനായി ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു സംഘത്തെ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.