ഡെറാഡൂൺ: 2013 ജൂണിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ രുദ്രപ്രയാഗിൽ നിന്നും കാണാതായ ആളുകളുടെ അസ്ഥികൂടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് ഉത്തരാഖണ്ഡ് പൊലീസ്. കാണാതായ ആളുകളുടെയും കണ്ടെത്തിയ മൃതദേഹങ്ങളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും കണ്ടെത്തുന്ന അസ്ഥികൂടങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും ഗർവാൾ റേഞ്ച് ഐ.ജി അഭിനവ് കുമാർ പറഞ്ഞു. സംസ്ഥാന പൊലീസും ദുരന്ത നിവാരണ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്ന്.
ഗൗരികുന്ദ്-കേദാർനാഥ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 10 ടീമുകളെയാണ് തെരച്ചിലിനായി സംസ്ഥാന സർക്കാർ വിന്യസിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ തവണ പ്രദേശത്ത് സംസ്ഥാന സർക്കാർ തെരച്ചിൽ നടത്തിയിരുന്നു. ഇതിൽ 600 ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. ബുധനാഴ്ച ആരംഭിച്ച തെരച്ചിൽ സെപ്റ്റംബർ 22 ന് സമാപിക്കും.