ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വിവാഹചടങ്ങിനിടെ വെടിയുതിര്‍ത്ത രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. വിവാഹചടങ്ങിനിടെ എടുത്ത വീഡിയോയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നൃത്തം ചെയ്യുന്നതും ഒപ്പം ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും കാണാം. പിന്നീട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് തോക്ക് കൈമാറുന്നതും അയാൾ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സെന്തില്‍ അബുദായ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം ഉദ്യോഗസ്ഥരുടെ തോക്ക് ലൈസൻസ് റദ്ദാക്കുമെന്നും സെന്തില്‍ അബുദായ് വ്യക്തമാക്കി.
വിവാഹചടങ്ങിനിടെ വെടിവെപ്പ്; പൊലീസുകാര്‍ക്കെതിരെ കേസ് - ഉത്തരാഖണ്ഡ് വെടിവെപ്പ്
ഹരിദ്വാറിലെ വിവാഹചടങ്ങിനിടെയായിരുന്നു രണ്ട് പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വിവാഹചടങ്ങിനിടെ വെടിയുതിര്‍ത്ത രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. വിവാഹചടങ്ങിനിടെ എടുത്ത വീഡിയോയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നൃത്തം ചെയ്യുന്നതും ഒപ്പം ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും കാണാം. പിന്നീട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് തോക്ക് കൈമാറുന്നതും അയാൾ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സെന്തില്‍ അബുദായ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം ഉദ്യോഗസ്ഥരുടെ തോക്ക് ലൈസൻസ് റദ്ദാക്കുമെന്നും സെന്തില്‍ അബുദായ് വ്യക്തമാക്കി.
https://www.aninews.in/news/national/general-news/uttarakhand-case-registered-against-policeman-for-celebratory-firing-during-wedding20191208070646/
Conclusion: