ETV Bharat / bharat

ദുബായിലെ ഭർതൃവീട്ടിൽ ഗാർഹിക പീഡനം; വിഷയത്തിൽ എംഇഎ ഇടപെട്ടു - ദിവ്യ ഗുപ്‌ത

30കാരിയായ യുവതിയാണ് ദുബായിലെ ഭർതൃവീട്ടിൽ ഏഴ് മാസമായി ഗാർഹിക പീഡനത്തിന് ഇരയാകുന്നതായി പരാതിപ്പെട്ടത്.

Meerut woman  Domestic violence  Divya Gupta  Viral Video  Indian consulate  Dubai police  MEA responds  മീററ്റിലെ യുവതി  ഉത്തർ പ്രദേശ്  ലഖ്‌നൗ  ഗാർഹിക പീഡനം  ദിവ്യ ഗുപ്‌ത  ഇന്ത്യൻ കോൺസുലേറ്റ്
ദുബൈയിലെ ഭർത്തൃവീട്ടിൽ ഗാർഹിക പീഡനം; വിഷയത്തിൽ എംഇഎ ഇടപ്പെട്ടു
author img

By

Published : Jul 30, 2020, 7:14 PM IST

Updated : Jul 30, 2020, 8:44 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ 30കാരി ദിവ്യ ഗുപ്‌ത ഗാർഹിക പീഡനത്തിന് ഇരയാകുന്നതായി വെളിപ്പെടുത്തിയ വീഡിയോ ചർച്ചയാകുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഏഴ് മാസമായി അനുഭവിക്കുന്ന ഗാർഹിക പീഡനത്തെക്കുറിച്ചാണ് യുവതി വീഡിയോയിൽ സംസാരിക്കുന്നത്.

ദുബൈയിലെ ഭർത്തൃവീട്ടിൽ ഗാർഹിക പീഡനം; വിഷയത്തിൽ എംഇഎ ഇടപ്പെട്ടു
  • We got a complaint from Ms Divya Gupta on 27th July and we had contacted her same dày and assured her of all possible assistance. She now desires to go back to India and we will make sure that she can leave for India at the earliest. @IndembAbuDhabi @IGeetaSharma

    — India in Dubai (@cgidubai) July 30, 2020 " class="align-text-top noRightClick twitterSection" data=" ">
  • Dear sir. .CGI Dubai is in touch with this lady and is doing it's best to assist her. She expressed her desire to go back and we will ensure her safe and early return. @AmbKapoor @IndembAbuDhabi

2018 ഏപ്രിലിൽ വിവാഹിതരായ ദിപേഷ് ഗുപ്‌തയും ദിവ്യയും ഒരു വർഷത്തിന് ശേഷമാണ് ദുബായിലെ ഭർതൃവീട്ടിലേക്ക് പോകുന്നത്. എന്നാൽ അവിടെ എത്തിയ ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും തന്നെ മർദിച്ചിരുന്നുവെന്ന് യുവതി വീഡിയോയിൽ പറയുന്നു. 13 മാസം പ്രായമായ മകളുടെ മുന്നിൽ വെച്ചാണ് മർദിക്കുന്നതെന്നും ദുബായ്‌ പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചിട്ടും അവർ അനുകൂലമായല്ല പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.

തുടർന്ന് യുവതി ട്വിറ്ററിലൂടെ പ്രധാനമന്ത്രി അടക്കമുള്ളവരെ ടാഗ് ചെയ്‌ത് വീഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യുവതിയുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നുമാണ് പുതിയ റിപ്പോർട്ട്.

Last Updated : Jul 30, 2020, 8:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.