ലക്‌നൗ: ഹത്രാസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടയിൽ ഉത്തർപ്രദേശിൽ വീണ്ടും പീഡനം. 16 വയസുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഉത്തർ പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പെൺകുട്ടി ഒൻപത് മാസം ഗർഭിണിയാണ്. കുട്ടിയെ ശാരീരിക അസ്വസ്തതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് ഗർഭിണിയാണെന്ന വിവരം പുറത്ത് അറിയുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അച്ഛൻ ഒരു വർഷത്തോളമായി പീഡിപ്പിക്കുന്നതായി പെൺകുട്ടി പുറത്ത് പറയുന്നത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിൽ പിതാവിനെ അറസ്‌റ്റ് ചെയ്‌ത് എഫ്‌ഐആർ രേഖപ്പെടുത്തി.
യുപിയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി - Uttar Pradesh rape
പെൺകുട്ടിയെ ശാരീരിക അസ്വസ്തതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് ഗർഭിണിയാണെന്ന വിവരം പുറത്ത് അറിയുന്നത്.