ഭോപ്പാൽ: ആർഎസ്എസ് നേതൃത്വത്തിലുള്ള ആദ്യ ആർമി സ്കൂൾ ഈ വർഷം ആരംഭിക്കും. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ഏപ്രിലോടെ സ്കൂള്‍ തുടങ്ങാനാണ് തീരുമാനം. ആർഎസ്എസ് മുൻ മേധാവി രജ്ജു ഭയ്യയുടെ പേരിൽ ആരംഭിക്കുന്ന വിദ്യാലയത്തിന് രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് പേര് നൽകിയിരിക്കുന്നത്. മുൻ ഇന്ത്യൻ ആർമി കേണൽ ശിവ് പ്രതാപ് സിംഗ് ആണ് സ്കൂൾ മേധാവി. മികച്ച പൗരൻമാരെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് പിന്നിലുള്ള ലക്ഷ്യം എന്ന് അധികൃതർ വ്യക്തമാക്കി. എൻട്രൻസ് പരീക്ഷ വഴിയായിരിക്കും പ്രവേശനം. ആദ്യബാച്ചിൽ 160 കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും സ്കൂളിൽ യൂണിഫോം നിര്‍ബന്ധമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇളം നീല ഷര്‍ട്ടും ഇരുണ്ട നീല ട്രൗസറും, അധ്യാപകര്‍ക്ക് ചാര നിറത്തിലുള്ള ട്രൗസറും വെളുത്തഷര്‍ട്ടുമാണ് വേഷം.
ആർഎസ്എസിന്‍റെ ആദ്യ ആർമി സ്കൂൾ ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും - rss school
രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് വിദ്യാലയത്തിന് പേര് നൽകിയിരിക്കുന്നത്. മുൻ ഇന്ത്യൻ ആർമി കേണൽ ശിവ് പ്രതാപ് സിംഗ് ആണ് സ്കൂൾ മേധാവി.