ETV Bharat / bharat

പാക് സൈന്യം ഉപയോഗിക്കുന്ന റൈഫിളുകൾ ജെയ്‌ഷെ ഭീകരരില്‍ നിന്ന് കണ്ടെത്തി - എം4 റൈഫിളുകൾ

ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് ഇന്ത്യന്‍ സൈന്യം റൈഫിളുകള്‍ പിടിച്ചെടുത്തത്.

എം4 റൈഫിളുകൾ ജെയ്‌ഷെ ഭീകരില്‍നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെത്തി
author img

By

Published : Mar 30, 2019, 1:21 PM IST

Updated : Mar 30, 2019, 3:56 PM IST

പാകിസ്ഥാനും ഭീകരസംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുകളുമായി ഇന്ത്യന്‍ സേന. പാകിസ്ഥാന്‍ സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത എം 4 റൈഫിളുകള്‍ ജെയ്ഷെ ഭീകരരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തു. ഭീകരരോടുള്ള പാകിസ്ഥാന്‍റെ അടുത്ത ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീകരരുടെ കയ്യില്‍ നിന്ന്എം 4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്.2017 ല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്‍റെ അനന്തരവന്‍ തല്‍ഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കയ്യില്‍ നിന്ന് ആദ്യമായി എം 4 റൈഫിളുകള്‍ കണ്ടെടുത്തത്.

Intro:Body:

https://www.news18.com/news/india/after-pakistans-misadventure-with-americas-f16-jet-jaish-terrorists-in-kashmir-found-with-us-made-rifle-2082733.html

Conclusion:
Last Updated : Mar 30, 2019, 3:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.