ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമ മന്ത്രി ബ്രജേഷ് പതകിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്‍റൈയിനില്‍ പോവാനും പരിശോധന നടത്താനും നിര്‍ദേശിച്ചു കൊണ്ട് മന്ത്രി ട്വീറ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വരെ ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1817 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഞായറാഴ്‌ച സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് മൂലം മരിച്ചിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് മന്ത്രിയുടെ മരണം. കൊവിഡ് മൂലം മരിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ മന്ത്രിയാണ് കമല്‍ റാണി.
-
कोरोना के प्रारंभिक लक्षण लगने पर डॉक्टरों के परामर्श पर कराई गई कोविड-19की जाँच में मेरी रिपोर्ट positiveआयी है।अतःविगत दिनों मेरे संपर्क में आने वाले लोगों से अनुरोध है कि कृपया सरकार द्वारा निर्धारित कोविड-19की गाइडलाइंस के अनुसार स्वयं को क्वारंटाइन कर जाँच कराने का कष्ट करें
— Brajesh Pathak (@brajeshpathakup) August 5, 2020 " class="align-text-top noRightClick twitterSection" data="
">कोरोना के प्रारंभिक लक्षण लगने पर डॉक्टरों के परामर्श पर कराई गई कोविड-19की जाँच में मेरी रिपोर्ट positiveआयी है।अतःविगत दिनों मेरे संपर्क में आने वाले लोगों से अनुरोध है कि कृपया सरकार द्वारा निर्धारित कोविड-19की गाइडलाइंस के अनुसार स्वयं को क्वारंटाइन कर जाँच कराने का कष्ट करें
— Brajesh Pathak (@brajeshpathakup) August 5, 2020कोरोना के प्रारंभिक लक्षण लगने पर डॉक्टरों के परामर्श पर कराई गई कोविड-19की जाँच में मेरी रिपोर्ट positiveआयी है।अतःविगत दिनों मेरे संपर्क में आने वाले लोगों से अनुरोध है कि कृपया सरकार द्वारा निर्धारित कोविड-19की गाइडलाइंस के अनुसार स्वयं को क्वारंटाइन कर जाँच कराने का कष्ट करें
— Brajesh Pathak (@brajeshpathakup) August 5, 2020
നിലവില്‍ 41,222 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 57,271 പേര്‍ രോഗവിമുക്തി നേടിയെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഇതുവരെ 1,00,310 പേര്‍ക്കാണ് യുപിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം ഇന്ത്യയില്‍ ബുധനാഴ്‌ച 52,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,08,254 ആയി ഉയര്‍ന്നു. 857 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണനിരക്ക് 39,795 ആയി.