കൊൽക്കത്ത: ഡാർജലിങ് മൃഗശാലയിലെ രണ്ട് പാണ്ടകളെ ജർമനിയിലേക്ക് അയക്കാനൊരുങ്ങി മൃഗശാല അധികൃതർ. ഡാർജലിങിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റുന്ന പാണ്ടകളെ തുടർന്ന് വിമാനത്തിലാകും ജർമ്മനിയിലെ ടയർപാർക്കിലെത്തിക്കുക. ബ്രീഡിങ്ങിനായാണ് പാണ്ടകളെ ജർമനിയിലേക്ക് അയക്കുന്നത്. മുൻപ് ബ്രീഡിങ്ങിനായി റെഡ് പാണ്ടകളെ മുൻപ് ഓക്‌ലാന്‍റിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞ മാസം ഡാർജിലിംഗ് മൃഗശാലയിലേക്ക് അഞ്ച് മിഷ്‌മി ടാക്കിനുകളെ എത്തിച്ചിരുന്നു. ജർമ്മൻ മൃഗശാലയുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായായിരുന്നു തീരുമാനം. ഏഴ് മാസത്തിനും മൂന്ന് വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് മിഷ്മി ടാക്കിനുകളെയാണ് മൃഗശാലയിൽ എത്തിച്ചത്. ഭൂട്ടാനിലെ ദേശീയ മൃഗമാണ് മിഷ്‌മി ടാക്കിനുകൾ. വിദേശത്ത് നിന്ന് കൂടുതൽ റെഡ് പാണ്ടയെ കൊണ്ടുവന്ന് ഡാർജലിങ് മൃഗശാലയുടെ വൈവിധ്യം നിലനിർത്താനും അധികൃതർ ശ്രമം ആരംഭിച്ചു.