ഫാറൂഖാബാദ്: സോംവതി അമവാസി ദിനത്തിൽ ഗംഗയിൽ കുളിക്കാൻ പോയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. വിശാൽ, പ്രദീപ്, പർവീന്ദർ എന്നിവരാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ഗംഗയിൽ കുളിക്കുന്നതിന് നിരോധനം നിലവിലുണ്ട്. ഇത് അവഗണിച്ച് കുളിക്കാൻ പോയ നാല് യുവാക്കളിൽ മൂന്ന് പേരാണ് മുങ്ങി മരിച്ചത്. മുങ്ങിപ്പോകുന്നതിനിടയിൽ നാലാമത്തെ യുവാവിനെ വഞ്ചിക്കാരൻ രക്ഷപ്പെടുത്തുകയായിരുന്നു. ഗംഗയുടെ പഞ്ചാൽ ഘട്ട് ഭാഗത്താണ് അപകടം ഉണ്ടായത്. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്ന് പൊലീസ് പറഞ്ഞു.
ഗംഗയിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു - ഗംഗ
കൊവിഡിനെ തുടർന്ന് ഗംഗയിൽ കുളിക്കാൻ നിരോധനം നിലനിൽക്കുന്നുണ്ട്. ഇത് അവഗണിച്ച് പോയ നാല് യുവാക്കളിൽ മൂന്ന് പേരാണ് മുങ്ങി മരിച്ചത്.