ഡെറാഡൂൺ: ഡെറാഡൂണിൽ വ്യാജ ഇന്ത്യൻ ആർമി തിരിച്ചറിയൽ കാർഡുമായി മൂന്ന് പേർ പിടിയിൽ. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്‌ടിഎഫ്) പ്രതികളെ പിടികൂടിയത്. വ്യാജ ഇന്ത്യൻ ആർമി കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ നിരവധി ആളുകൾക്ക് വിദേശ രാജ്യങ്ങൾ ഉൾപ്പെടെ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡ് നിരവധി ആളുകൾക്ക് പ്രതികൾ വിതരണം ചെയ്തതായി എസ്‌ടിഎഫ് പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. വ്യാജ ഇന്ത്യൻ ആർമി സ്റ്റാമ്പുകളും ഐഡി കാർഡുകളും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.