ETV Bharat / bharat

തെലങ്കാനയിൽ 1,378 പേർക്ക് കൂടി കൊവിഡ്

ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,107 ആയി ഉയർന്നു.

telangana covid tally  hyderabad covid tally  telangana covid cases  തെലങ്കാന കൊവിഡ്  ഹൈദരാബാദ് കൊവിഡ്  ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  രംഗറെഡ്ഡി  കരിംനഗർ
തെലങ്കാനയിൽ 1,378 പേർക്ക് കൂടി കൊവിഡ്
author img

By

Published : Sep 28, 2020, 1:16 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് പുതിയതായി 1,378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,211 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 254 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭാഗത്ത് നിന്നുള്ളവരാണ്. രംഗറെഡ്ഡിയിൽ 110, കരിംനഗറിൽ 78, മേഡൽ മൽക്കജ്‌ഗിരിയിൽ 73, സിദ്ദിപേട്ടിൽ 61, മറ്റ് ജില്ലകളിൽ നിന്ന് 821 എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,107 ആയി ഉയർന്നു.

50,000ത്തിനു മുകളിൽ ടെസ്‌റ്റുകൾ ചെയ്‌തിടത്ത് സെപ്റ്റംബർ 27 ന് 35,465 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഗവൺമെന്‍റ് ബുള്ളറ്റിൻ അറിയിച്ചു. മൊത്തം, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 28,86,334 ആണ്. ഒരു ദശലക്ഷം ജനസംഖ്യയിൽ പരീക്ഷിച്ച സാമ്പിളുകളുടെ എണ്ണം 77,743 ആണെന്നും ബുള്ളറ്റിൻ പറയുന്നു. ഇതുവരെ 1,56,431 പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ 29,673 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 83.55 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇത് 82.53 ശതമാനമാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.59 ശതമാനമാണെന്നും ദേശീയ തലത്തിൽ ഇത് 1.57 ശതമാനമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.