ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 4,329 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 64 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,02,721 ആയി. 1,385 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളിൽ 2,082 എണ്ണം ചെന്നൈയില്‍ നിന്നാണ്. ചെന്നൈയില്‍ 64,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 996 കൊവിഡ് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തു. തമിഴ്‌നാട്ടില്‍ 2,357 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 58,378 ആയി ഉയര്‍ന്നു.
വെള്ളിയാഴ്‌ച 35,028 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. സംസ്ഥാനത്ത് ആകെ 12,70,720 സാമ്പിളുകൾ പരിശോധിച്ചു. നിലവില്‍ 42,955 പേരാണ് ചികിത്സയിലുള്ളത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും 13-60 വയസിനിടയില്‍ പ്രായമുള്ളവരാണ്. ഈ പ്രായപരിധിയിലുള്ള 85,305 പേരാണ് രോഗബാധിതരായുള്ളത്. 12 വയസിന് താഴെയുള്ള 5,053 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 60 വയസിന് മുകളിലുള്ള 12,363 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.