ETV Bharat / bharat

കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

രാജ്യത്ത് ഇതുവരെ 973 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ പെട്ടെന്ന് 106 കേസുകളാണ് വർദ്ധിച്ചത്.

luv aggarwal health ministry coronavirous  കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
author img

By

Published : Mar 29, 2020, 9:49 PM IST

ന്യൂഡല്‍ഹി : കൊവിഡ് 19 കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് ഇതുവരെ 973 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ പെട്ടെന്ന് 106 കേസുകളാണ് വർദ്ധിച്ചത്. ആറ് സംസ്ഥാനങ്ങളിൽ നിന്ന് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.

കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയ രേഖകൾ പ്രകാരം ശനിയാഴ്ച വരെ ഇന്ത്യയിൽ 867 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം മരണ സംഖ്യ 25 ആണ്. വിവിധ സ്ഥലത്ത് നിന്നുള്ള തൊഴിലാളികളെ പെട്ടെന്ന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് കേസുകളുടെ വര്‍ധനവിന് കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ മജിസ്‌ട്രേറ്റ്, സീനിയർ പൊലീസ് സൂപ്രണ്ട്, പൊലീസ് സൂപ്രണ്ട് എന്നിവർക്ക് കൂടുതൽ അധികാരങ്ങൾ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിബ് ഗൗബയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ഡിജിപികളുമായും വീഡിയോ കോൺഫറൻസ് നടത്തി.

കുടിയേറ്റക്കാരായ തൊഴിലാളികളെ അടുത്തുള്ള കൊറോണ അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉറപ്പാക്കുകയും വേണം. എല്ലാ അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി കൊവിഡ് 19 പ്രത്യേക ആശുപത്രികള്‍ ക്രമീകരിക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ വശങ്ങളും വിലയിരുത്തുന്നതിനായി ശാക്തീകരണ സമിതികളും കേന്ദ്രം സജ്ജമാക്കി. മെഡിക്കല്‍ സൗകര്യങ്ങള്‍, ആശുപത്രികളിലെ ഐസൊലേഷന്‍, ക്വാറന്‍റൈന്‍ സൗകര്യം, വെന്‍റിലേറ്റര്‍, മാനവ വിഭവ ശേഷി, പൊതു പരിപാടികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ഈ സമിതികള്‍. ഉയര്‍ന്ന അപകടമുണ്ടാക്കുന്ന കേസുകള്‍, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ളവരെ സൂഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.