ന്യൂഡൽഹി: അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിൽ അഞ്ച് മാസത്തിലേറെയായി പിരിമുറുക്കത്തിലാണ്. അതേസമയം ടിബറ്റിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം വിസ്സമ്മതിച്ചു.
അതിർത്തിയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി 1993 മുതൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.