ETV Bharat / bharat

സൗരോർജമെന്ന അനന്തമായ നിധി

മൊത്തം ഊർജോൽപാദന ക്ഷമതയുടെ 10 ശതമാനമായി സൗരോർജത്തെ മാറ്റിയെടുക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായാൽ ഇന്ത്യയുടെ ഊർജമേഖലക്ക് അത് വലിയ സംഭാവനയാകും

Solar Power  clean energy  reservoir surfaces  സൗരോർജം
സൗരോർജം
author img

By

Published : Feb 26, 2020, 11:17 AM IST

സംശുദ്ധമായ ഊർജ ഉൽപാദത്തിന് ഊന്നൽ നൽകിയും 2030 ഓടുകൂടി എണ്ണ ഇറക്കുമതി 10 ശതമാനം കുറച്ചും പരിസ്ഥിതിയെ മെച്ചപ്പെടുത്താൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് ഇതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ പ്രധാനപ്പെട്ട ജലസ്രോതസുകളുടെ ഉപരിതലങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് 280 ഗിഗാവാട്‌സ് (1000 മെഗാവാട്ട് ഒരു ഗിഗാവാട്ടിന് തുല്യം) സൗരോർജം ഉൽപാദിപ്പിക്കുവാൻ കഴിയുമെന്ന് പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.

എനർജി ട്രാൻസ്‌മിഷൻ കമ്മിഷന്‍റെ (ഇടിസി) സുസ്ഥിര ഭാഗമായ എനർജി റിസോഴ്‌സ് കമ്മിഷൻ കണക്കാക്കുന്നത് ഇന്ത്യയിൽ 18,000 ചതുരശ്ര കിലോമീറ്റർ വലിപ്പത്തിലുള്ള ജലസ്രോതസുകളുടെ ഉപരിതലങ്ങൾ അക്ഷരാർഥത്തിൽ സൗരോർജ ഖനികളാണെന്നാണ്. ഒമ്പത് മാസം മുമ്പ് അന്താരാഷ്ട്ര തൊഴിൽ സംഘടന ഇന്ത്യയെ പ്രകീർത്തിക്കുകയുണ്ടായി. 2022 ഓടുകൂടി 100 ഗിഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യമിടുന്ന ഇന്ത്യ അക്കാലയളവിനുള്ളിൽ 175 ഗിഗാവാട്ട് ഉൽപാദിപ്പിക്കുന്ന നിലയിലേക്ക് ഇപ്പോൾ തന്നെ കുതിക്കുകയാണെന്നാണ് ഇതിനുകാരണം. ജലോപരിതലത്തിന് മുകളിലുള്ള സൗരോർജ ഉൽപാദനം യാഥാർഥ്യമാവുകയാണെങ്കിൽ ഭാവിയിൽ കൂടുതൽ അത്ഭുതങ്ങൾ സംഭവിക്കാനുള്ള പ്രതീക്ഷകൾക്ക് തിളക്കം വർധിക്കും. ജൈവ ഇന്ധന ഉപഭോഗം വഴി പരിസ്ഥിതി നാശം വരുത്തികൊണ്ടിരിക്കുന്ന നിരവധി രാജ്യങ്ങൾ വർഷങ്ങളായി ബദൽ ഊർജസ്രോതസുകൾ തേടികൊണ്ടിരിക്കുകയാണ്. പുനരുൽപാദന ഊർജത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന പ്രക്രിയയുടെ ഭാഗമായി ഒരു ദശാംബ്ദം മുമ്പ് കാലിഫോർണിയയിൽ വെള്ളത്തിൽ (ഫ്ളോട്ടോഒൽടെയ്ക്) സൗരോർജ പദ്ധതി നിർമിക്കുകയുണ്ടായി. കാലക്രമേണ അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലെ മൊത്ത ഊർജ വിതരണത്തിന്‍റെ 10 ശതമാനവും ജലാശയങ്ങൾക്ക് മുകളിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത് എന്ന് ലോക ബാങ്ക് കണക്കാക്കുന്നു. ലോകത്താകമാനം ഇത്തരത്തിലുള്ള സൗരോർജ ഉൽപാദനം 400 ഗിഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ പകുതിക്ക് മുകളിൽ സൗരോർജവും ഇന്ത്യയിലെ ജലാശയ ഉപരിതലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടും എന്ന് കണക്കാക്കുന്ന വിവിധ പഠനങ്ങൾ നമുക്ക് നൽകുന്നത് ഒട്ടനവധി അവസരങ്ങളും സാധ്യതകളുമാണ്!

മേൽക്കൂരകൾക്ക് മുകളിൽ സൗരോർജ ഉൽപാദനം ബദൽ ഊർജ സ്രോതസുകളെ കുറിച്ചുള്ള ജനങ്ങളുടെ പുത്തൻ അവബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീടുകൾ, അപ്പാർട്ട്‌മെന്‍റുകൾ, ഗെയിറ്റഡ് കമ്മ്യൂണിറ്റി കോളനികൾ എന്നിവിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിരക്കുകളും ഇളവുകളും കേന്ദ്രസർക്കാർ നൽകുകയുണ്ടായി. യൂണിവേഴ്സിറ്റികളിലും സർക്കാർ ആശുപത്രികളിലും റെയിൽവേയിലും സൗരോർജം ഉൽപാദനത്തിലെ വിജയകഥകളെകുറിച്ച് നമ്മൾ ഇടക്കിടെ കേൾക്കാറുണ്ട്. ഏതാണ്ട് അഞ്ച് വർഷം മുമ്പ് ഗുജറാത്തിലെ വഡോദരയിൽ ഒരു കനാലിന് മുകളിൽ 10 മെഗാവാട്ട് സൗരോർജ പ്ലാന്‍റ് നിർമിച്ചത് വലിയ വാർത്തയായിരുന്നു. സാധാരണയായി ഭൂമിയിൽ അത്തരം ഒരു പ്ലാന്‍റ് നിർമിക്കാൻ 50,000 ഏക്കർ സ്ഥലമെങ്കിലും ഏറ്റെടുക്കേണ്ടതായിവരും. കനാലിനുമുകളിലുള്ള നിർമാണത്തിന് രണ്ട് ഗുണഫലങ്ങളുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കുക എന്ന പ്രശ്നം ഒഴിവാക്കിക്കുക, വെള്ളം നീരാവിയായി പോകുന്നത് നിയന്ത്രിക്കുക. ജർമനി പോലുള്ള രാജ്യങ്ങളിൽ അത്തരം പദ്ധതികൾക്ക് 10-15% കൂടുതല് ചെലവ് വരുന്നുണ്ട്. പക്ഷെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലങ്ങൾ കണക്കിലെടുക്കുമ്പോൾ നാമമാത്രമായ ഈ വർധന അവഗണിക്കാവുന്നതേ ഉള്ളൂ എന്ന് വിദഗ്‌ദർ കരുതുന്നു.

ഏതാണ്ട് 120 രാജ്യങ്ങളുടെ ഊർജ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമായ ഐഎസ്എ (ഇന്‍റർനാഷണൽ സോളാർ കൊളിഷൻ) പ്രധാനമന്ത്രി മോദി 4 വർഷം മുമ്പ് ഉദ്‌ഘാടനം ചെയ്തത് ഏവർക്കും അറിയാവുന്നതാണ്. ആ സംഘടനയുടെ സേവനങ്ങളും ജലസ്രോതസുകൾക്ക് മുകളിൽ സൗരോർജം ഉൽപാദിപ്പിക്കുന്നതിൽ പങ്കാളികളായിട്ടുള്ള രാജ്യങ്ങളുടെ പരിചയസമ്പത്തും സ്വീകരിച്ചുകൊണ്ട് സൗരോർജ ഉൽപാദനത്തിൽ നേതൃത്വം വഹിക്കാൻ ഇന്ത്യക്ക് സാധിക്കും. കുറ്റമറ്റ തന്ത്രങ്ങളും സംഘാടക അടിസ്ഥാന ഘടകങ്ങളും ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ഒരു സുവർണാവസരമാണിത്.

സൗരോർജ വ്യവസായത്തിൽ വന്മുന്നേറ്റങ്ങൾ നടത്തികൊണ്ടിരിക്കുന്ന ചൈന മൊത്തം 66 ലക്ഷം പാനലുകളിലൂടെ 40 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുന്ന ഒരു കൃത്രിമ തടാകം നിർമിച്ചിരിക്കുന്നു. 60ലധികം ജലസ്രോതസുകൾക്ക് മുകളിൽ സൗരോർജ പദ്ധതികൾ കെട്ടിപൊക്കിയ നേട്ടം ഉയർത്തി കാട്ടാനുണ്ട് ജപ്പാന്. ഇന്തോനേഷ്യ, ചിലി, തായ്‌വാൻ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങൾ സൗരോർജ പ്ലാന്‍റുകളുടെ പുതിയ മേഖലകളായി ഉയർന്നുവന്നു കൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളെക്കാൾ പ്രകൃതിദത്തമായ ആനുകൂല്യങ്ങൾ ഇന്ത്യക്കുണ്ട്. ഭൂപ്രകൃതി പ്രകാരം തന്നെ നമുക്ക് ഒരു വലിയ സാധ്യത തന്നെയാണ് തുറന്നു കിടക്കുന്നത്. ആഗോള തലത്തിൽ ട്രോപ്പിക് (ഉഷ്ണമേഖല) ഓഫ് കാപ്രിക്കോണിനുo ട്രോപ്പിക് ഓഫ് കാൻസറിനുമിടയിൽ ഉള്ള ഭൂപ്രദേശത്ത് ഒരു വർഷം 300 ദിവസവും സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. ഈ ഭൗമ മേഖലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് തീർച്ചയായും നമുക്ക് ഒരു വരദാനം തന്നെയാണ്. കൽക്കരി പ്രകൃതി വാതക സ്രോതസുകൾ നമുക്ക് ചുറ്റും എപ്പോഴും ഉണ്ട്. പക്ഷെ അവയുടെ നീക്കിയിരുപ്പ് കുറഞ്ഞുവന്നാൽ ഊർജോൽപാദനം നിലക്കും. എന്നാൽ സൂര്യവെളിച്ചം അങ്ങനെയല്ല. അത് ഒരു അനന്തമായ നിധിയാണ്. വിളവെടുക്കുന്ന കൃഷിയിടങ്ങൾക്ക് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് സൗരോർജ ഉൽപാദനം വർധിപ്പാക്കാമെന്ന് മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ജലസ്രോതസുകൾക്ക് മുകളിൽ സൗരോർജ പദ്ധതികൾ നടപ്പാക്കുന്നത് തിരഞ്ഞെടുത്താൽ നിരവധി മരങ്ങൾ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാം.

ജലസ്രോതസുകളുടെ ഉപരിതലങ്ങളിൽ സൗരോർജ പാനലുകൾ വിരിക്കുന്നതിലൂടെ ജലശുദ്ധീകരണത്തിന് വേണ്ടി വരുന്ന പണവും ലാഭിക്കാം. ഈ വസ്തുത എനർജി റിസോഴ്സസ് ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ട 85 ശതമാനം സൗരോർജവും കാറ്റിൽ നിന്ന് നിർമിക്കുന്ന ഊർജം എന്നിവയാണ് ജർമനി ഉപയോഗിക്കുന്നത്.

സമീപ ഭാവിയിൽ തന്നെ ഇന്ത്യയുടെ മൊത്തം ഊർജോൽപാദനക്ഷമതയുടെ 10 ശതമാനമായി സൗരോർജത്തെ മാറ്റിയെടുക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായാൽ രാജ്യത്തിന്‍റെ ഊർജമേഖലക്ക് അതൊരു പുതിയ പ്രഭാതമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.