ഹൈദരാബാദ്: തെലങ്കാനയിൽ 1,486 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണം 2,24,545 ആയി ഉയർന്നു. ഏഴ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കൊവിഡ് മരണം 1,282 ആണ്.
അതേസമയം, സംസ്ഥാനത്ത് വീണ്ടെടുക്കൽ നിരക്ക് 90.21 ശതമാനമായി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 235 (ജിഎച്ച്എംസി), രംഗറെഡ്ഡി 112, മേഡൽ മൽക്കജ്ഗിരി 102 എന്നിങ്ങനെയാണ് പുതിയ കേസുകൾ. നിലവിൽ 22,774 പേർ ചികിത്സയിലാണ്. ഒക്ടോബർ 19ന് 42,229 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധനക്കയച്ചു. മൊത്തം 38.98 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. സംസ്ഥാനത്ത് മരണനിരക്ക് 0.57 ശതമാനവും ദേശീയ തലത്തിൽ 1.5 ശതമാനവുമാണ്.