റാഞ്ചി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ റാഞ്ചി ബ്യൂറോയുടെ മുതിർന്ന ജേര്‍ണലിസ്റ്റ് പി. വി. രാമാനുജത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 55കാരനായ രാമാനുജത്തിന് ഭാര്യയും ഒരു മകനുമുണ്ട്. കട്ടക്ക്, ഡൽഹി, റാഞ്ചി എന്നിവിടങ്ങളിൽ 35 വർഷം രാമാനുജം വിവിധ തലങ്ങളിൽ പിടിഐയിൽ സേവനമനുഷ്ഠിച്ചു. രാമാനുജത്തിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.
മുതിർന്ന പത്രപ്രവർത്തകന്‍റെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേന്ദ്രമന്ത്രി അർജുൻ മുണ്ട തുടങ്ങിയവർ അനുശോചനം അറിയിച്ചു. രാജ്ഭവന് സമീപമുള്ള സർക്കാർ കെട്ടിടത്തിനുള്ളിലാണ് റാഞ്ചി പിടിഐ ഓഫീസ് പ്രവർത്തിക്കുന്നത്. പിടിഐയിലെ രാമാനുജത്തിന്‍റെ സഹപ്രവർത്തകരും അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാമാനുജത്തിന്‍റെ അസ്വാഭാവിക മരണത്തിൽ കേന്ദ്ര ട്രൈബൽ മന്ത്രി അർജുൻ മുണ്ടയും അനുശോചനം രേഖപ്പെടുത്തി.