ബല്‍രാംപൂർ: ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത അശ്രദ്ധ മൂലം ഛത്തീസ്‌ഗണ്ഡിലെ ബല്‍രാംപൂരില്‍ പൊതുവിതരണ പദ്ധതി പ്രകാരം വിതരണത്തിന് സൂക്ഷിച്ചിരുന്ന 16,000 ചാക്ക് അരി നശിച്ചു. പ്രംനഗർ പ്രദേശത്തെ വാദ്രഫ് നഗറിലെ ഗോഡൗണിലാണ് അരി സൂക്ഷിച്ചിരുന്നത്. വിപണിയില്‍ മൂന്ന് കോടിയോളം വിലവരുന്ന അരിയാണ് നശിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി രാജ്‌പൂരില്‍ നിന്ന് വിദഗ്‌ധ സംഘമെത്തി. അതേസമയം, സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ബാലേശ്വർ റാം പറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂടുതല്‍ വിശദീകരണം ഇതിന് ശേഷം നല്‍കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഗോഡൗണില്‍ സൂക്ഷിച്ച അരി നശിക്കുന്നു; അനാസ്ഥ തുടര്‍ന്ന് ജില്ലാ ഭരണകൂടം - അരി ചീഞ്ഞ് നശിക്കുന്നു
ഏകദേശം മൂന്ന് കോടിയോളം വിപണി മൂല്യമുള്ള അരിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ അശ്രദ്ധ മൂലം നശിച്ചത്