ETV Bharat / bharat

കൊവിഡും ശ്വസന സംബന്ധ പ്രശ്‌നങ്ങളും - novel covid virus

നോവല്‍ കൊവിഡ് വൈറസ് ഒരു ശ്വസന സംബന്ധമായ വൈറസായതിനാല്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ മറ്റുള്ളവരില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ കണ്ടു വരുന്നുണ്ട്

കൊവിഡ്-19 ശ്വസന സംബന്ധ പ്രശ്‌നങ്ങളും നോവല്‍ കൊവിഡ് വൈറസ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് COVID-19 Respiratory Problems novel covid virus cronic obstuctive pulmanary diseases
കൊവിഡ്-19-ഉം ശ്വസന സംബന്ധ പ്രശ്‌നങ്ങളും
author img

By

Published : Apr 14, 2020, 9:15 PM IST

കൊവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത് ലോകത്താകമാനം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറസ് ബാധിക്കുവാന്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളവരില്‍. നോവല്‍ കൊവിഡ് വൈറസ് ഒരു ശ്വസന സംബന്ധമായ വൈറസായതിനാല്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ മറ്റുള്ളവരില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ കണ്ടു വരുന്നുണ്ട്. അതിനാല്‍ അത്തരം ആളുകള്‍ കൃത്യമായ കരുതല്‍ നടപടികള്‍ എടുത്തുകൊണ്ട് വൈറസ് ബാധിക്കുവാനുള്ള ഒരു തരത്തിലുമുള്ള സാധ്യതകള്‍ക്കും അനുവദിച്ചു കൂടാ. അതിനാല്‍ സി ഒ പി ഡി ഉള്ളവര്‍ പരിപാലിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് റെസ്പിരേറ്ററി ഹെല്‍ത്ത് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു:

1. പല വ്യഞ്ജനങ്ങള്‍ പോലുള്ള ദൈനം ദിന അവശ്യ സാധനങ്ങള്‍ വീട്ടില്‍ കരുതി വെക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ പുറത്തിറങ്ങാതെ മറ്റുള്ള ആരോടെങ്കിലും ഈ സാധനങ്ങള്‍ വാങ്ങി കൊണ്ടു വരുവാന്‍ അഭ്യര്‍ത്ഥിക്കുക.

2. നിങ്ങള്‍ക്ക് ഡോക്ടര്‍ കുറിച്ചു തന്നിരിക്കുന്ന മരുന്നുകള്‍ എല്ലാം ആവശ്യത്തിന് കരുതി വെക്കുക.

3. നിങ്ങള്‍ ഓക്‌സിജന്‍ സപ്ലിമെന്‍റിനെ ആശ്രയിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ വസ്തുക്കള്‍ കൃത്യമായി വിതരണം ചെയ്യപ്പെടുന്നു എന്ന് സപ്ലെയറുമായി ബന്ധപ്പെട്ട് ഉറപ്പാക്കുക.

4. കഴിയുന്നത്ര മറ്റുള്ളവരുമായി ബന്ധപ്പെടുവാനുള്ള അവസരം ഒഴിവാക്കുക.

5. നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്ന എല്ലാവരും കൃത്യമായ ശുചിത്വ മാര്‍ഗ്ഗങ്ങള്‍ പരിപാലിക്കണമെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തരത്തിലുള്ള ബന്ധപ്പെടലിനു മുന്‍പ് അവര്‍ സ്വയം അണുമുക്തമാക്കണം.

6. ഡോക്ടറെ കാണുക പോലുള്ള കാര്യങ്ങള്‍ ഒഴിച്ച് അത്യാവശ്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പുറത്തേക്ക് ഇറങ്ങാതിരിക്കുക. പുറത്തിറങ്ങണമെങ്കില്‍ തന്നെ ആറ് അടി ദൂരം പാലിക്കുകയും മാസ്‌ക് ധരിക്കുകയും നിങ്ങളുടെ കൈകള്‍ ഇടക്കിടെ കഴുകി അണുമുക്തമാക്കുകയും ചെയ്യുക.

7. വീട്ടില്‍ തന്നെയാണെങ്കിലും കൈകള്‍ ഇടക്കിടെ 20 സെക്കന്‍റ് നേരം തുടര്‍ച്ചയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ആല്‍ക്കഹോള്‍ അടിസ്ഥാനത്തിലുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക.

8. മേശകള്‍, റിമോട്ടുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രതലങ്ങളില്‍ അണുക്കള്‍ ഉണ്ടാകാം എന്നതിനാല്‍ അവയുടെ പ്രതലങ്ങള്‍ അണുമുക്തമാക്കുക.

9. നിങ്ങളുടെ കണ്ണുകളും മൂക്കും വായയും കൈ ഉപയോഗിച്ച് തൊടുന്നത് ഒഴിവാക്കുക.

10. ഉപയോഗിച്ച് കളയാവുന്ന ടിഷ്യൂ കൊണ്ട് പൊത്തിപ്പിടിച്ച് ചുമയ്ക്കുന്നതു പോലുള്ള ചുമ ശൂചിത്വം കൃത്യമായി പാലിക്കുക. ഉപയോഗിച്ച ശേഷം ടിഷ്യൂ മൂടിയുള്ള ഒരു ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുക.

11. പുകവലി ഉപേക്ഷിക്കുക. നിങ്ങളുടെ ശ്വാസോഛ്വാസ സംവിധാനം ശുദ്ധമായിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് ഈ വേളയില്‍. അഥവാ നിങ്ങള്‍ക്ക് കൊവിഡ്-19 ബാധിക്കുകയാണെങ്കില്‍ ശക്തമായ ഒരു ശ്വസന സംവിധാനം ആവശ്യമാണ്.

അതിനാല്‍ കൊവിഡ്-19ന്‍റെ ഈ കാലത്ത് നിങ്ങള്‍ നിങ്ങളെ തന്നെ ഒരല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്കും കുഴപ്പമുണ്ടാക്കുന്നില്ല. സി ഒ പി ഡി രോഗികള്‍ വളരെ കൂടുതല്‍ അപകട സാധ്യതാ ഗണത്തില്‍ പെടുന്നവരായതിനാല്‍ എല്ലാ മുന്‍ കരുതലുകളും അവര്‍ കൃത്യമായി പാലിക്കുകയും തങ്ങളുടെ ശ്വസനേന്ദ്രിയ സംവിധാനം പരമാവധി കരുത്തുറ്റതാക്കി നിര്‍ത്തുകയും ചെയ്യണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.