ETV Bharat / bharat

കൊവിഡ് പ്രതിരോധം; തെലുങ്ക് സംസ്ഥാനങ്ങൾക്ക് റാമോജി റാവു 10 കോടി ധനസഹായം നല്‍കി - Novel Coronavirus Outbreak

തെലുങ്ക് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി റാമോജി റാവു 10 കോടി വീതം ധനസഹായം നല്‍കി. ലോക് ഡൗൺ നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിമാരെ നേരില്‍ കാണാൻ സാധിച്ചില്ലെന്ന് റാമോജി റാവു പറഞ്ഞു.

Ramoji Rao  Telangana  Andhra Pradesh  Relief Fund  CM Fund  COVID 19 Pandemic  Novel Coronavirus Outbreak  പത്ത് കോടി നല്‍കി റാമോജി റാവു

author img

By

Published : Apr 1, 2020, 9:50 AM IST

Updated : Apr 1, 2020, 1:27 PM IST

ഹൈദരാബാദ്: ലോകം കൊവിഡ് 19 മഹാമാരിക്കെതിരെ പോരാട്ടം ശക്തമാക്കുമ്പോൾ തെലുങ്കാന, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങൾക്ക് സഹായവുമായി റാമോജി ഗ്രൂപ്പ്. തെലുങ്ക് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി റാമോജി റാവു 10 കോടി വീതം ധനസഹായം നല്‍കി. ലോക് ഡൗൺ നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിമാരെ നേരില്‍ കാണാൻ സാധിച്ചില്ലെന്ന് റാമോജി റാവു പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ആശംസ അറിയിച്ച റാമോജി ഇരു സംസ്ഥാനങ്ങളും ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കട്ടെയെന്നും പ്രത്യാശിച്ചു. 2018ലെ മഹാപ്രളയത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ റാമോജി ഗ്രൂപ്പ് കേരള സർക്കാരിനൊപ്പം കൈകോർത്തിരുന്നു. കുടുംബശ്രീയുടെ സഹായത്തോടെ റാമോജി ഗ്രൂപ്പ് ആലപ്പുഴയില്‍ 121 വീടുകളാണ് നിര്‍മിച്ച് നല്‍കിയത്.

Last Updated : Apr 1, 2020, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.